mehandi new

ചാവക്കാട് ബീച്ചിൽ കടലേറ്റത്തെ തുടർന്ന് വെള്ളക്കെട്ട് – പാർക്കിംഗ് ഏരിയയിലേക്കുള്ള വാഹന ഗതാഗതം തടഞ്ഞു

fairy tale

ചാവക്കാട് : ചാവക്കാട് ബീച്ചിൽ കടലേറ്റത്തെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ട്. ബീച്ചിലെ പാർക്കിങ് ഏരിയയിലേക്കുള്ള വാഹന ഗതാഗതം തടഞ്ഞു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് കടലേറ്റം ആരംഭിച്ചത്. ഇന്ന് പുലർച്ചെയും കടലേറ്റമുണ്ടായി. ഇതേതുടർന്ന് ബീച്ചിലേക്കുള്ള പ്രവേശിക്കുന്ന ഭാഗം ഉൾപ്പെടെ  ബീച്ചിലെ ടൈൽ പാകിയ നടപ്പാതയോട് ചേർന്ന വാഹന പാർക്കിങ് ഏരിയ വെള്ളത്തിലായി.  മുട്ടോളം വെള്ളക്കെട്ടനുഭവപ്പെടുന്ന ഈ ഭാഗത്ത് ചില കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറി. ഇനിയും വേലിയേറ്റത്തിന് സാധ്യതയുള്ളതിനാലാണ് കെട്ടിക്കിടക്കുന്ന വെള്ളം ചാല് കീറി കടലിലേക്ക് ഒഴുക്കാൻ കഴിയാത്തതെന്ന് നാട്ടുകാർ പറഞ്ഞു. ജെ സി ബി ഉപയോഗിച്ച് കടലിലേക്ക് ചാല് കീറിയാണ് വെള്ളക്കെട്ട് ഒഴിവാക്കാറ്. അതിരാവിലെ മുതൽ ബീച്ചിൽ സന്ദർശകർ എത്തുന്നുണ്ട്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.