mehandi new

പാവറട്ടിയിലെ വഴിയമ്പലം പഴയ പ്രതാപത്തിലേക്ക്

fairy tale

പാവറട്ടി: നാശത്തിന്റെ വക്കിലെത്തിയ ചുക്കുബസാറിലെ വഴിയമ്പലം ദേവസൂര്യ കലാവേദി & ലൈബ്രറിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംഘടനയായ എപ്പാർട്ടിന്റെ സഹകരണത്തോടെ നവീകരണം ആരംഭിച്ചു. വഴിയാത്രക്കാര്‍ക്ക് വിശ്രമിക്കാനും ദാഹമകറ്റുന്നതിനും തലച്ചുമട് ഇറക്കി വെയ്ക്കുന്നതിനുമുള്ള ഇടത്താവളങ്ങളായിരുന്നു ഈ വഴിയമ്പലം. വർഷങ്ങൾക്കു മുമ്പ് ചക്കനാത്ത് പണംകെട്ടി തറവാട്ടുകാർ നിർമ്മിച്ചതാണ് ഇത്. തലച്ചുമട് ഇറക്കി വിശ്രമിക്കുന്നതിനായി ഒരു ആൽത്തറയും ഇതിനോടു ചേർന്ന് ഉണ്ട്. ഒറ്റമുറിയുള്ള ഈ കെട്ടിടത്തിന്റെ മേല്‍ക്കൂര കേടുവന്നതിനാൽ ഓടുകൾ വീണ് പോയി. വഴിയമ്പല പരിസരം ഇപ്പോൾ കാടുപിടിച്ച നിലയിലായിരുന്നു. ഓടുകൾ മാറ്റി മേയുകയും കേടുവന്ന മേൽക്കൂര പഴമ ഒന്നും നഷ്ടപ്പെടാതെ പുനർനിർമ്മിക്കാനുമാണ് ശ്രമം. ഭാരവാഹികളായ റെജി വിളക്കാട്ടുപാടം, റാഫി നീലങ്കാവിൽ, അഭിലാഷ് കെ.സി, യൂത്ത് ഭാരവാഹികളായ പി.എ. സഞ്ജയ്, സിജോ അറയ്ക്കൽ, കെ. പി . അതുൽ, ഷിജോ ചൊവ്വല്ലൂർ എന്നിവർ നേതൃത്വം നൽകി. ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കുന്നത്നമ്മുടെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമാണെന്ന് ചരിത്രകാരനായ എപ്പാർട്ട് എക്സിക്യൂട്ടീവ് ഡയറക്ടറുമായ റാഫി നീലങ്കാവിൽ അഭിപ്രായപ്പെട്ടു. ഈ വഴിയമ്പലത്തിന്റെ ചരിത്രം ഉൾപ്പെടുത്തി ഒരു ഡോക്യുമെൻററിയും തയ്യാറാക്കുന്നുണ്ടെന്ന് ദേവസൂര്യ ഭാരവാഹിയായ റജി വിളക്കാട്ടുപാടം അറിയിച്ചു.

planet fashion

Comments are closed.