mehandi new

പി സി ഡബ്ല്യൂ എഫ് മൂന്നാമത് മാധ്യമ പുരസ്‌കാരം ഫാറൂഖ് വെളിയങ്കോടിന്സാഹിത്യ പുരസ്‌കാരം സീനത്ത് മാറഞ്ചേരിക്ക്

fairy tale

വെളിയങ്കോട് : പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള കൂട്ടായ്‌മയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) മൂന്നാമത് മാധ്യമ പുരസ്‌കാരം മാതൃഭൂമി ലേഖകൻ ഫാറൂഖ് വെളിയങ്കോടിന്. റിട്ട. അധ്യാപികയും എഴുത്തുകാരിയുമായ സീനത്ത് മാറഞ്ചേരിക്കാണ് സാഹിത്യ പുരസ്‌കാരം. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ രണ്ട് വർഷത്തിലൊരിക്കലാണ് മാധ്യമ, സാഹിത്യ പുരസ്‌കാരങ്ങൾ നൽകിവരുന്നത്. മാധ്യമ പ്രവർത്തന രംഗത്ത് മൂന്നര പതിറ്റാണ്ടു നീണ്ട 

planet fashion

പ്രവർത്തനങ്ങളെ പരിഗണിച്ചു സി. പ്രദീപ്‌കുമാറിനെ സമഗ്ര സംഭാവനക്കുള്ള പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കും. 2021 – 23 ൽ പത്ര മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ഏറ്റവും സാമൂഹിക പ്രസക്തിയുളള ലേഖന പരമ്പരയ്ക്ക് മാധ്യമ പുരസ്കാരവും, അതേ വർഷം ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കഥ, കവിത, നോവൽ എന്നിവയാണ് സാഹിത്യ പുരസ്കാരത്തിന് പരിഗണിച്ചിരുന്നത്. 

2023 -ജൂണിൽ ‘മാതൃഭൂമി’ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച “കണ്ണീർക്കടലോരം” എന്ന ലേഖന പരമ്പരയാണ് ഫാറൂഖ് വെളിയങ്കോടിനെ മാധ്യമ പുരസ്‌കാരത്തിന് അർഹനാക്കിയത്. തീരദേശത്തെ മഴക്കെടുതിയും, കടലാക്രമണവും തുടങ്ങി തീരദേശ നിവാസികൾ അനുഭവിക്കുന്ന പച്ചയായ യാഥാര്‍ത്ഥ്യങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തിക്കുവാനും അതിലൂടെ അധികാരികളുടെ ശ്രദ്ധ പതിയുവാനും ഈ ലേഖന പരമ്പരയിലൂടെ സാധിച്ചു. 2022 -ൽ പ്രസിദ്ധീകരിച്ച “വെറ്റിലപ്പച്ച” കവിതാ സമാഹാരമാണ് എഴുത്തുകാരി സാഹിത്യ പുരസ്‌കാരത്തിന് സീനത്ത് മാറഞ്ചേരിയെ അർഹയാക്കിയത്.

എഴുത്തുകാരൻ കെ പി രാമനുണ്ണി മുഖ്യജൂറിയായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരെഞ്ഞെടുത്തത്. എ.കെ. മുസ്തഫ മൂന്നാമത് സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരം മാറഞ്ചേരി സ്വദേശി അഷ്റഫ് പൂച്ചാമത്തിന് നൽകും. 

മാധ്യമ പ്രവർത്തന മികവിന് എം എ ഹംസ സ്‌മാരക മാധ്യമ പ്രത്യേക പുരസ്‌കാരം, മെഡ് എക്‌സ്‌പോ മാധ്യമ പുരസ്‌കാരം, മാറഞ്ചേരി ഫെസ്റ്റ് മാധ്യമ പുരസ്‌കാരം, പ്രോഗസ്സീവ് ഫൗണ്ടേഷൻ കാർഷിക മാധ്യമ പുരസ്‌കാരം, ലൈവ് ടിവി കേരളാ മാധ്യമ പുരസ്‌കാരം, ഓൾ കേരളാ സ്‌കൂൾ ടീച്ചേഴ്‌സ്‌ യൂണിയൻ (എ.കെ.എസ്.ടി.യു) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ‘ഭദ്രം’ വിദ്യാഭ്യാസ മാധ്യമ പ്രത്യേക പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങൾക്കും ജില്ലാ പഞ്ചായത്ത് അക്ഷരാദരത്തിനും റെഡ് റോസ് വുമൺ എംപവർമെൻറ് സ്‌നേഹാദരത്തിനും ഫാറൂഖ് വെളിയങ്കോട് അർഹനായിട്ടുണ്ട്.

2025 -ജനുവരി നാല്, അഞ്ച് തിയ്യതികളിൽ മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ നടക്കുന്ന PCWF  പതിനേഴാം വാർഷിക സമ്മേളനവും പതിനൊന്നാംഘട്ട സ്ത്രീധനരഹിത വിവാഹവും നടക്കുന്ന വേദിയിൽ അവാർഡ് ജേതാക്കൾക്ക് ക്യാഷ് അവാർഡും, പ്രശസ്‌തി പത്രവും, ഉപഹാരവും സമ്മാനിക്കുമെന്ന്  സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പി സി ഡബ്ല്യൂ എഫ് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ്, ഉപാധ്യക്ഷ മാലതി വട്ടംകുളം, പുരസ്‌കാരസമിതി കൺവീനർ എൻ ഖലീൽറഹ്‌മാൻ, കേന്ദ്ര കമ്മിറ്റിയംഗം സുജീഷ് നമ്പ്യാർ, പൊന്നാനി മുൻസിപ്പൽ വനിതാ കമ്മിറ്റി സെക്രട്ടറി സബീന ബാബു എന്നിവർ പങ്കെടുത്തു.

Ma care dec ad

Comments are closed.