mehandi banner desktop
Chavakkad online

ശഹീദ് ആയത്തുല്ല അലി ഖാംനഇക്ക് അന്ത്യാഭിവാദ്യം അർപ്പിച്ച് പി ഡി പി

Ft

ചാവക്കാട് : പി ഡി പി, ഗുരുവായൂർ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ആയത്തുല്ല അലി ഖാംനഈ രക്തസാക്ഷിത്വ അന്ത്യാഭിവാദ്യ സംഗമവും ലോക സമാധാന ജ്വാലയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്മ നാഫ് വി എ അദ്ധ്യക്ഷത വഹിച്ചു, അമേരിക്കയുടേയും ഇസ്രായേലിന്റേയും സാമ്രാജ്യത്വ സയണിസ്റ്റ് അധിനിവേശം നിറുത്തി ലോകത്ത് സമാധാനം സ്ഥാപിക്കാൻ ലോക രാജ്യങ്ങൾ അടിയന്തരിമായി ഇടപ്പെടണമെന്ന് ആവശ്യപ്പെട്ടു, രക്തസാക്ഷി ആയത്തുല്ല അലി ഖാംനഇക്ക് അന്ത്യാഭിവാദ്യവും അർപ്പിച്ചു.

Jan oushadi

അഹമ്മദ് ഖാൻ ആമുഖ പ്രസംഗം നടത്തി. ഹുസൈൻ അകലാട്, ഷിഹാബ് തൊട്ടാപ്പ്, ഹരിദാസ് ചാവക്കാട്, സിദ്ധിഖ് അംബാല, അബൂബക്കർ വട്ടേക്കാട് തുടങ്ങിയവർ പ്രസംഗിച്ചു,

നൗഷാദ് ആറങ്ങാടി, ഹംസക്കുട്ടി മൊതീൻപള്ളി, കാദർ ഹാജി, അനസ് തൊട്ടാപ്പ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. വി എച്ച് കരീം സ്വാഗതവും ഹംസക്കുട്ടി അംബാല നന്ദിയും പറഞ്ഞു.

Comments are closed.