ചാവക്കാട് : ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളില്‍ ക്ഷേമപെന്‍ഷനുകള്‍ സഹകരണബാങ്കുകള്‍ വഴി നല്‍കി തുടങ്ങി. ചാവക്കാട് തെക്കഞ്ചേരിയിലെത്തി കെ വി അബ്ദുള്‍ഖാദര്‍ എം എല്‍എ പെന്‍ഷന്‍ കൈമാറി. ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, ചാവക്കാട് സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് എ എച്ച് അക്ബര്‍ എന്നിവര്‍ എം എല്‍ എ യെ അനുഗമിച്ചു.
പുന്നയൂര്‍ക്കുളംപഞ്ചായത്തില്‍ പ്രസിഡന്റ് എ ഡി ധനീബിന്റെ നേതൃത്വത്തില്‍ പെന്‍ഷന്‍ വീടുകളിലെത്തി നേരിട്ട് നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൈമൂന,.ബാങ്ക് പ്രസിഡന്റ് പി ഗോപലന്‍ , സെക്രട്ടറി എ കെ സതീശന്‍ എന്നിവര്‍ പങ്കെടുത്തു.