പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉത്തരവ് പിന്‍വലിക്കണം
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
ഗുരുവായൂര്‍ : പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉത്തരവ് പിന്‍വലിക്കണമെന്നും മുതിര്‍ന്ന പെന്‍ഷനുകാര്‍ക്ക് അധിക പെന്‍ഷന്‍ നല്‍കമണെന്നും കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഗുരുവായൂര്‍ ടൗണ്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. നഗരസഭ വായനശാല ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ല വൈസ് പ്രസിഡന്റ് ജോയ് മണ്ടകത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആര്‍.വി അലി അധ്യക്ഷത വഹിച്ചു. നഗരസഭകളില്‍ നിന്ന് വിരമിച്ച കണ്ടിജന്റ് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരണം നടക്കാത്തതിലും ഗുരുവായൂര്‍ നഗരസഭയില്‍ നിന്ന് വിരമിച്ചവര്‍ക്ക് കുടിശിക വിതരണം ചെയ്യാത്തതിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി. ആരോഗ്യം പ്രകൃതിദത്ത മാര്‍ഗത്തിലൂടെ എന്ന വിഷയത്തെകുറിച്ച് പ്രകൃതി ചികിത്സകന്‍ ഡോ.പി.എ രാധാകൃഷ്ണന്‍ ക്ലാസെടുത്തു. പി.ഐ സൈമണ്‍, കെ.ടി.ശ്രീനിവാസന്‍, പ്രൊഫ വി.വിജയലക്ഷ്മി. പ്രൊഫ സി.സി വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
![Unani banner ad](https://chavakkadonline.com/wp/wp-content/uploads/2025/02/IMG-20250208-WA00201.jpg)
Comments are closed.