ജനങ്ങൾ പ്രയാസമനുഭവിക്കുമ്പോൾ ഒപ്പം നിൽക്കേണ്ട എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മാറി നിൽക്കുന്നത് അംഗീകരിക്കാനവില്ല – പി സുരേന്ദ്രൻ

മന്ദലാംകുന്ന്: ദേശീയപാതയിൽ മന്ദലാംകുന്നിൽ അടിപ്പാത ഇല്ലാതെ അടച്ചുപൂട്ടുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ പറഞ്ഞു. ജനങ്ങൾ പ്രയാസമനുഭവിക്കുമ്പോൾ ജനങ്ങൾക്കൊപ്പം നിൽക്കേണ്ട എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾ മാറി നിൽക്കുന്നതും അംഗീകരിക്കാനവില്ല. മന്ദലാംകുന്ന് സർവ്വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സദസും ദേശീയപാത ഉപരോധവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവ്വകക്ഷി കൂട്ടായ്മ ചെയർമാൻ പി. കെ ഹസ്സൻ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് ആമുഖ പ്രഭാഷണം നടത്തി. എ.എം അലാവുദ്ദീൻ, എം കുഞ്ഞുമുഹമ്മദ്, യഹിയ മന്ദലാംകുന്ന്, കെ.എം ഹൈദരലി, റഖീബ് തറയിൽ, വിസലാം, എം.കെ അബൂബക്കർ എന്നിവർ സംസാരിച്ചു. സർവ്വകക്ഷി കൂട്ടായ്മ കൺവീനർ പി. എ നസീർ സ്വാഗതവും യൂസഫ് തണ്ണിതുറക്കൽ നന്ദിയും പറഞ്ഞു. പ്രതിഷേധ സദസ്സിനെ തുടർന്ന് നൂറുകണക്കിന് പ്രവർത്തകരുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു. സമര പോരാളികളെ പോലീസ് പിടിച്ചു മാറ്റിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.

Comments are closed.