mehandi new

ഒരുമനയൂരിൽ മയക്കമരുന്നിനെതിരെ ജനകീയ ജാഗ്രതാ സമിതി

fairy tale

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരള ജനകീയ ക്യാമ്പയിൻ നിർവഹണസമിതി രൂപീകരണവും മയക്കമരുന്നിനെതിരെയുള്ള ജനകീയ ജാഗ്രത സമിതിയും യോഗവും സംഘടിപ്പിച്ചു.  പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്  ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ കെ. എച് കയ്യുമ്മു ടീച്ചർ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. ടി ഫിലോമിന ടീച്ചർ സ്വാഗതം പറഞ്ഞു.

planet fashion

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  കെ വി രവീന്ദ്രൻ, ചാവക്കാട്  ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് കുമാരി കെ അഷിത, ബ്ലോക്ക് മെമ്പർ ഷൈനി ഷാജി, പഞ്ചായത്ത്‌ മെമ്പർമാരായ ഹസീന അൻവർ, നഷ്‌റ മുഹമ്മദ്, നസീർ മൂപ്പിൽ, ആരിഫ ജുഫെയർ, കെ ജെ ചാക്കോ, അസിസ്റ്റന്റ് എക്സൈസ് ഓഫീസർ ജോസഫ്, ഹരിത കേരളം കോഡിനേറ്റർ,  ശുചിത്വമിഷൻ കോഡിനേറ്റർമാർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, സ്കൂൾ അധ്യാപകർ, ഹെൽത്ത് ഇൻസ്പെക്ടർമാർ  എന്നിവർ പരിപാടിയിൽ  പങ്കെടുത്തു.

Ma care dec ad

Comments are closed.