mehandi new

പെരിയമ്പലം മണികണ്ഠൻ വധം പ്രതിയെ വെറുതെ വിട്ടു

fairy tale

ചാവക്കാട് : പെരിയമ്പലം 

planet fashion

മണികണ്ഠൻ വധം  പ്രതിയെ വെറുതെ വിട്ടു. വടക്കേക്കാട് യുവമോർച്ച നേതാവ് മണികണ്ഠൻ പെരിയമ്പലത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി  അഞ്ചങ്ങാടി കീപ്പാട്ട് നസ്രുള്ള തങ്ങളെയാണ്   തൃശ്ശൂരിൽ ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജ് കെ കമനീസ് കുറ്റക്കാരനല്ലെന്നു കണ്ട്  വെറുതെവിട്ടത്. 

 2004 ജൂൺ 12നാണ് പെരിയമ്പലം എന്ന സ്ഥലത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരിയമ്പലം റോഡിലൂടെ നടന്നുവരുന്ന സമയത്താണ് മണികണ്ഠനെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.  പ്രതികൾക്ക് വേണ്ടി  തൃശൂർ ബാറിലെ സീനിയർ അഭിഭാഷകനായ പി പി ഹാരിസ്, യഹിയ എന്നിവർ ഹാജരായി.

Macare 25 mar

Comments are closed.