ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റ് 39-ാം വാർഷികം ആഘോഷിച്ചു

ചാവക്കാട് : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റിന്റെ 39-ാം വാർഷിക സമ്മേളനവും നവീകരിച്ച ഓഫീസ് ഉദ്ഘാടനവും നടത്തി.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം മധുസൂദനൻ കെ. കെ യൂണിറ്റ് ഓഫീസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
മേഖലാ പ്രസിഡണ്ട് ബിജു എ. ആർ 39-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് എൻ. ഉബൈദ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സലീം ഐഫോക്കസ് വാർഷിക റിപ്പോർട്ടും യൂണിറ്റ് ട്രഷറർ ഷക്കീർ പി. കെ കണക്കും അവതരിപ്പിച്ചു.

ഷെബീർ പി.കെ, അരവിന്ദൻ പി.കെ, രാജേഷ് സി.കെ, ഷെറി പി.സി, ഇസ്മായിൽ ആർ.പി, പ്രദീപ് ഭാവചിത്ര, ഫൈസൽ പോലീസ്, ജോബി താമരയൂർ, സെമീർ എൻ. പി എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന പ്രസംഗ പരിശീലന ക്ലാസിന് പ്രഭാഷകനും മാധ്യമ പ്രവർത്തകനുമായ കെ. സി ശിവദാസ് നേതൃത്വം നൽകി.
പുതിയ കമ്മിറ്റി ഭാരവാഹികളായി
സലീം ഐഫോക്കസ് (പ്രസിഡന്റ്), ഷക്കീർ പി. കെ ( വൈസ് പ്രസിഡന്റ്)
ഷബീർ വി. കെ (സെക്രട്ടറി), മുഹമ്മദ് ഷാ (ജോ.സെക്രട്ടറി), പ്രശാന്ത് ഐ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Comments are closed.