mehandi banner desktop

കഴിഞ്ഞ പത്ത് വർഷമായി ബി ജെ പിക്ക് അനുകൂലമായ മണ്ണൊരുക്കുകയാണ് പിണറായി സർക്കാർ – വെൽഫയർ പാർട്ടി

fairy tale

ചാവക്കാട് : സംഘ്പരിവാറിൻ്റെ വിദ്വേഷ രാഷ്ട്രീയത്തെയും പിണറായിയുടെ ദുരധികാര ഡീലുകളെയും തകർത്തെറിയുന്ന വിധിയെഴുത്തായിരിക്കും കേരളത്തിലുണ്ടാവുകയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രതിനിധിസഭാ അംഗം റിയാസ് ഖാലിദ് അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളം അകറ്റി നിർത്താൻ ശ്രമിക്കുന്ന സംഘ്പരിവാറിനെ പരമാവധി പ്രീണിപ്പിക്കുന്നതിലൂടെ കഴിഞ്ഞ പത്ത് വർഷമായി ബി ജെ പി ക്ക് അനുകൂലമായ മണ്ണൊരുക്കുകയാണ് പിണറായി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. റിയാസ് ഖാലിദ് അഭിപ്രായപ്പെട്ടു.വെൽഫെയർ ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡണ്ട് സി ആർ ഹനീഫ, അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റഖീബ് കെ. തറയിൽ, യു ഡി എഫ് സ്ഥാനാർത്ഥി സി എച്ച് റഷീദ് എന്നിവർ സംസാരിച്ചു. ചാവക്കാട് മുനിസിപ്പൽ പത്താം വാർഡ് കൗൺസിലർ സുജാത സത്യൻ, മണ്ഡലം ജനറൽ സെക്രട്ടറി ഒ. കെ. റഹീം, പ്രവാസി വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ പി. കെ.അക്ബർ, വിമൻസ് ജെസ്റ്റിസ് മൂവ്മെന്റ് ജില്ലാ സെക്രട്ടറി നദീറ കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ പ്രസിഡന്റ്‌ റസാഖ് ആലുമ്പടി നന്ദി പറഞ്ഞു. മണ്ഡലം ട്രഷറർ മുംതാസ്കരീം സമാപനവും നിർവഹിച്ചു.

planet fashion

Comments are closed.