
ഗുരുവായൂര്‍ : ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ സീലിങിലെ സിമന്റ് പ്ലാസ്റ്ററിങ് ഇളകി വീണ് ബസ് ജീവനക്കാരന് പരിക്കേറ്റു. ഗുരുവായൂര്‍ – കോഴിക്കോട് റൂട്ടിലോടുന്ന അമ്പാടി ബസിലെ ജീവനക്കാരന്‍ ഗോപാലകൃഷ്ണനാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്കാണ് അപകടം ഉണ്ടായത്. ബസ് സ്റ്റാന്‍ഡിനുള്ളില്‍ മൊബൈലില്‍ സംസാരിച്ചു നിന്നിരുന്ന ഗോപാലകൃഷ്ണന്റെ തലയിലേക്ക് പ്ലാസ്റ്ററിങ് ഇളകി വീഴുകയായിരുന്നു. മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗോപാലകൃഷ്ണന് തലയില്‍ ഒമ്പത് തുന്നലിട്ടു. ബസ് ജീവനക്കാര്‍ ചേര്‍ന്ന് നഗരസഭ ചെയര്‍പേഴ്‌സന് പരാതി നല്‍കി. പല തവണ പ്ലാസ്റ്ററിങ് ഇളകി വീണിട്ടും നഗരസഭ നടപടിയെടുത്തില്ലെന്ന് പരാതിയുണ്ട്. ബസ് ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ പ്രഫ.പി.കെ.ശാന്തകുമാരി പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

Comments are closed.