mehandi new

നോട്ട് ക്ഷാമം – ചാവക്കാട് പ്ലാസ്റ്റിക് മണിയിലേക്ക്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

palstic moneyചാവക്കാട്: നോട്ട് ക്ഷാമം രൂക്ഷമായി തുടരുന്നതിനെ തുടര്‍ന്ന് നഷ്ടപ്പെട്ട കച്ചവടം തിരിച്ചു പിടിക്കാന്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് മണി ഉപയോഗം പ്രോത്സാഹിപ്പിച്ചു തുടങ്ങി. നോട്ട് അസാധുവാക്കല്‍ നടപടിയെതുടര്‍ന്ന് ഒരാഴ്ചയിലധികമായി ചാവക്കാട് മേഖലയിലെ എല്ലാ വിധ വ്യാപാരങ്ങളിലും ഗണ്യമായ കുറവാണ് സംഭവിച്ചിട്ടുള്ളത്. ഇതിനെ മറികടക്കാനാണ് പ്ലാസ്റ്റിക് മണി ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ വ്യാപാരികളില്‍ പലരും തയ്യറായിട്ടുള്ളത്. മിക്ക സ്ഥാപനങ്ങളിലും മുന്‍പും സ്വാപിംഗ് മെഷീന്‍ സംവിധാനം ഉണ്ടായിരുന്നെങ്കിലും ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനസാമഗ്രികള്‍ വാങ്ങിക്കുന്നവര്‍ക്ക് മറ്റുള്ളവര്‍ക്ക് നല്‍കുന്ന കിഴിവ് നല്‍കാതിരിക്കുകയും പ്രത്യേക ടാക്സ് ഈടാക്കുകയും ചെയ്തു എ ടി എം കാര്‍ഡ് ഉപയോഗം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തു വന്നിരുന്നത്. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യം മറികടക്കാന്‍ വ്യപാരികള്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് നോട്ട് പയോഗിച്ചുള്ള ഇടപാടുകാര്‍ക്ക് ലഭിക്കുന്ന എല്ലാ സൌജന്യങ്ങളും നല്‍കുന്നുണ്ട്. പല കടകളിലും ഈ സംവിധാനം ലഭ്യമാണെങ്കിലും ചാവക്കാട് നഗരസഭാ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളാ ഗിഫ്റ്റ് ഹൌസ് പുറത്ത് വലിയ ബാനര്‍ തന്നെ ഇത് സംബന്ധമായി സ്ഥാപിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ പലരും ഈ സംവിധാനം ഇല്ലെന്നു കരുതിയും കൂടുതല്‍ നഷ്ടം ഇടപാടികളില്‍ സംഭവിക്കുമെന്ന് ഭയന്നും ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ മടികാണിക്കുന്നതായി അനുഭവപ്പെട്ടതിനാലാണ് പൊതു ജനത്തിന്റെ ശ്രദ്ധയില്‍പെടും വിധം ബാനര്‍ സ്ഥാപിച്ചതെന്ന് ഉടമസ്ഥര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് കച്ചവടത്തില്‍ പുരോഗതിയുണ്ടായതായും ഇവര്‍ പറഞ്ഞു.
നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍നിന്ന് ഏറ്റവും ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുന്ന അമേരിക്കയിലെ ന്യൂയോര്‍ക്കും കാലിഫോര്‍ണിയായയും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ടു ഫിനാന്‍സ് കമ്പനികളാണ് മാസ്റ്റര്‍ക്കാര്‍ഡും, വിസകാര്‍ഡും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.