
ചാവക്കാട്: ചാവക്കാട്ടെ കായിക പ്രേമികളുടെ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കാന്‍ ചാവക്കാട് നഗരസഭ കളിക്കളം യാഥാര്‍ത്ഥ്യമാക്കുന്നു. നഗരസഭയിലെ പരപ്പില്‍ താഴത്ത് വിലക്ക് വാങ്ങിയ സ്ഥലത്താണ് 25 ലക്ഷം ചിലവില്‍ കളിക്കളം നിര്‍മ്മിക്കുന്നത്. മാലിന്യ സംസ്ക്കരണ രംഗത്തും നഗരസഭ പുതിയ കാല്‍വെപ്പിന് തുടക്കമിടുകയാണ്. സെപ്റ്റേജ് മാലിന്യം ഉറവിടത്തിൽ തന്നെ ശാസ്ത്രീയമായി സംസ്ക്കരിക്കുന്നതിന് 45 ലക്ഷം രൂപ ചെലവഴിച്ച്

പ്രത്യേക രൂപകൽപ്പന ചെയ്ത സഞ്ചരിക്കുന്ന എം എഫ് എസ് ടി പി ( മൊബൈൽ ഫീക്കല്‍ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ് ) പ്രവര്‍ത്തനക്ഷമമാകും. കളിക്കളത്തിന്റെ നിർമ്മാണോദ്‌ഘാടനവും സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് വാഹനത്തിന്റെ പ്രവർത്തനവും മെയ് 24 ശനിയാഴ്ച്ച വൈകീട്ട് 6ന് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭാ ചെയര്‍പേര്‍സണ്‍ ഷീജപ്രശാന്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എൻ കെ അക്ബർ എം എല്‍ എ അധ്യക്ഷനാകും. ചാവക്കാട് നഗരസഭ ശുചിത്വ അംബാസിഡർ പി ടി കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയാകും. വൈസ് ചെയര്‍മാന്‍ കെ കെ മുബാറക്, സ്ഥിരംസമിതി അധ്യക്ഷരായ ഷാഹിന സലിം, പി എസ് അബ്ദുൾ റഷീദ്, ബുഷറ ലത്തീഫ്, അഡ്വ. എ വി മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ, നഗരസഭാ മുൻ ചെയർമാൻ എം ആര്‍ രാധാകൃഷ്ണൻ, നഗരസഭ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി പി റിഷ്മ, ക്ലീൻ സിറ്റി മാനേജർ ബി ദിലീപ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 1 എം ഷെമീര്‍ എന്നിവര്‍ പങ്കെടുത്തു.

Comments are closed.