mehandi new

പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ വ്രതാരംഭ കൂട്ടായ്മ ഫെബ്രുവരി 27ന്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

പാലയൂര്‍: ക്രൈസ്തവരുടെ അമ്പതു ദിവസത്തെ നോമ്പാചരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള അതിരൂപതതല വ്രതാരംഭ കൂട്ടായ്മ 27ന് തിങ്കളാഴ്ച വൈകീട്ട് 5ന് പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍ നടക്കുമെന്നു തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ.ജോസ് പുന്നോലിപറമ്പില്‍ മറ്റു കമ്മിറ്റി ഭാരവാഹികളായ ഫാ.ജോസ് പുലിക്കോട്ടില്‍, ഫാ.ജിന്റോ കുറ്റിക്കാട്ട്, പി ഐ ലാസര്‍ മാസ്റ്റര്‍, ഇ എഫ് ആന്റണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തൃശ്ശൂര്‍ അതിരൂപത തലത്തില്‍ നടക്കുണ കര്‍മ്മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഏപ്രില്‍ 2ന് നടത്തുന്ന 20-ാമത് പാലയൂര്‍ മഹാതീര്‍ഥാടനത്തിനും, മാര്‍ച്ച് 10ന് ആരംഭിക്കുന്ന പാലയൂര്‍ കണ്‍വെന്‍ഷനുമുള്ള ഒരുക്കങ്ങളും ഇതോടൊപ്പം ആരംഭിക്കും. കണ്‍വെന്‍ഷനുള്ള ഒരുക്ക പ്രാര്‍ഥന വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി 8 വരെ നടക്കും.
പാലയൂരിലെ ചരിത്രപ്രസിദ്ധമായ തളിയക്കുളം ചാപ്പലിലാണ് വ്രതാരംഭ കൂട്ടായ്മ തിരുകര്‍മ്മങ്ങള്‍ക്ക് ആരംഭം കുറിക്കുക. തളിയകുളത്തില്‍ ദേഹശുദ്ധി വരുത്തി വ്രതവസ്ത്രം ധരിച്ചെത്തുന്നവരുടെ നെറ്റിയില്‍ ആര്‍ച്ച് ബിഷപ്പ് കരിക്കുറി അണിയിക്കുകയും, കൈകളില്‍ ജപമാല നല്‍കുകയും ചെയ്യും. അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിനു വിശ്വാസികള്‍ വ്രതാരംഭ കൂട്ടായ്മയില്‍ പങ്കുചേരും.
പാലയൂര്‍ മഹാതീര്‍ഥാടനത്തിന്റെ ഭാഗമായുള്ള ഏകദിനപ്രാര്‍ഥനാ കൂട്ടായ്മകള്‍ക്ക് 28ന് തുടക്കമാകും. രാവിലെ 10 മുതല്‍ 3.30 വരെ ദിവ്യബലി, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, ജപമാല, കുരിശിന്റെ വഴി എന്നിവയുമുണ്ടാകും. മഹാതീര്‍ഥാടനം വരെയുള്ള ദിവസങ്ങളില്‍ അതിരൂപതയിലെ വിവിധ ഇടവകകളും, കുടുംബ കൂട്ടായ്മകളും, ഭക്തസംഘടനകളും നേതൃത്വം നല്‍കും.
അമ്പതു നോമ്പിലെ വെള്ളിയാഴ്ചകളില്‍ രാത്രി 9ന് തൃശ്ശൂര്‍ പുത്തന്‍പള്ളിയില്‍ നിന്നും ആരംഭിക്കുന്ന ജാഗരണപദയാത്ര പുലര്‍ച്ചെ 3.30ന് തീര്‍ഥകേന്ദ്രത്തില്‍ എത്തിച്ചേരും. തുടര്‍ന്നു 4ന് ദിവ്യബലിയുണ്ടാകും. അതിരൂപതയിലെ മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള ജാഗരണ പദയാത്രകളും ഇതോടൊപ്പം അണിചേര്‍ന്ന് തീര്‍ഥകേന്ദ്രത്തിലെത്തും.
നോമ്പുകാലത്തെ എല്ലാ വെള്ളിയാഴ്ചകളിലും മഹാതീര്‍ഥാടനനാളിലും പാലയൂരിലെ വിശ്വാസകവാടത്തിലൂടെ യോഗ്യതാപൂര്‍വ്വം പ്രവേശിക്കുന്നവര്‍ക്ക് ദണ്ഡവിമോചനം ലഭിക്കുന്നുവെന്നതും ഇക്കൊല്ലം മുതലുള്ള ആത്മീയാനുഗ്രഹമാണ്. ജെറിന്‍ ജേക്കബ്, വി പി ചാക്കോ, സി ടി ഫിലിപ്പ്, പിയൂസ് ചിറ്റിലപ്പിള്ളി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കൈടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.