mehandi new

മലബാറിലെ പ്ലസ് ടു സീറ്റ് പ്രതിസന്ധി – നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എം എസ് എഫ് പ്രകടനം നടത്തി

fairy tale

ചാവക്കാട് : മലബാറിലെ പ്ലസ് ടു സീറ്റ് പ്രതിസന്ധിയുമായി ബന്ധപെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ പ്രതിഷേധിച്ച എം എസ് എഫ് സംസ്ഥാന സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തിൽ പ്രതിഷേധിച്ച് എം എസ് എഫ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. എം എസ് എഫ് തൃശ്ശൂർ ജില്ലാ പ്രസിഡന്റ്‌ ആരിഫ് പാലയൂർ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ സി എ അജ്മൽ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ ജനറൽ സെക്രട്ടറി പി എം അനസ് മുഖ്യപ്രഭാഷണം നടത്തി. റിഷാദ് സി ആർ, സുബ്ഹാൻ റഷീദ്, ഷെനാഹ് ശറഫുദ്ധീൻ, സാബിത്ത്, ബിലാൽ, ഹക്കീം വി.എം, ഹഫ്സൽ എടക്കഴിയൂർ, മഹാദിർ പി എം, മുബീൻ കെ എം, എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നിഹാൽ നൗഷാദ് സ്വാഗതവും, ട്രഷറർ സബാഹ് താഴത്ത് നന്ദിയും പറഞ്ഞു.

planet fashion

Comments are closed.