mehandi new

ചാവക്കാട് മേഖലയിൽ കോവിഡ് സ്ഥിതീകരിച്ചവരുടെ സമ്പർക്ക പട്ടിക പ്രസിദ്ധീകരിക്കാത്തത് സി പി എം സമ്മർദ്ധത്താൽ – യൂത്ത് ലീഗ്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : കഴിഞ്ഞ ദിവസങ്ങളിലായി ചാവക്കാട് മേഖലയിൽ നിന്നും കൂടുതൽ ആശങ്കാജനകമായ വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിരവധി ആളുകളുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്ന താലൂക്ക് ആശുപത്രി ആശാ വർക്കർമാരും, സിപിഎം പ്രാദേശിക നേതാവ് കൂടെയായ താലൂക്ക് ആശുപത്രി ജീവനക്കാരനായ പ്ലംബർ ഉൾപ്പെടെ നാലുപേർക്കാണ്. ഇതിൽ രോഗം സ്ഥിതികരിച്ച പ്ലംബർ സിപിഎം പ്രവർത്തകനാണ്. കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയന്റെ ഉത്തരവാദിത്വമുള്ള ഇദ്ദേഹം തീരദേശത്തെ ഏക അതുരലായമായചാവക്കാട് താലൂക്ക് ആശുപത്രിയിൽ മുൻസിപ്പൽ ഭരണസമിതിയുടെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേഷ്വാലിറ്റിയിൽ രോഗികൾക്ക് ടോക്കൻ അടക്കം കൊടുത്തിരുന്നത്. അദ്ദേഹത്തിനാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവർക്ക് വലിയ രീതിയിലുള്ള ഡയറക്ടറ് കോണ്ടാക്റ്റുകൾ മേഖലയിൽ ഉണ്ടെന്നിരിക്കെ ഇതുവരെ ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കാനോ, കൊറന്റീനിൽ പോകേണ്ടവരുടെ വിവരങ്ങൾ അറിയിക്കാനോ അധികാരികൾ തയ്യാറായിട്ടില്ല.
പോസിറ്റിവ് സ്ഥിരീകരിച്ച ഒരാൾ എംഎൽഎയോടൊപ്പം രണ്ടിൽ കൂടുതൽ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട് എന്നിട്ട് പോലും എംഎൽഎയോട് കൊറന്റീനിൽ പോകാൻ ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് എംഎൽഎയുടെ തന്നെ വിശദീകരണത്തിൽ ബോധ്യപ്പെടുന്നത്. അദ്ദേഹം സ്വയം കൊറന്റീനിൽ പോയതാണെന്ന് പറഞ്ഞുകഴിഞ്ഞു.
എംഎൽഎ മണ്ഡലത്തിലുടനീളം പരിസ്ഥിതി ദിനാചരണ, കാർഷിക പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ആശാ വർക്കർമാർ ആശുപത്രിയിലും, പുറത്തും വലിയ രീതിയിലുള്ള ജനസമ്പർക്കം ഉണ്ടായിട്ടും എന്തുകൊണ്ടാണ് ആരോഗ്യ പ്രവർത്തകർ മിണ്ടാതിരിക്കുന്നത്.
കോവിഡ് സ്ഥിരീകരിക്കപ്പെട്ടവർ സിപിഎം നേതാക്കളും, പാർട്ടി കുടുംബങ്ങളും ആയതുകൊണ്ടാണോ ആരോഗ്യ പ്രവർത്തകർ മൗനം പാലിക്കുന്നത്.
എംഎൽഎ കൂടെ പങ്കെടുത്ത പരിപാടികളിൽ പങ്കെടുക്കുകയും, എംഎൽഎയോടൊപ്പം യാത്ര ചെയ്യുകയും ചെയ്ത വിവരങ്ങൾ പുറത്തുവരും എന്നതുകൊണ്ടാണ് റൂട്ട് മാപ്പ് പുറത്തുവിടാത്തതെന്നും യൂത്ത് ലീഗ് ആരോപിച്ചു.
എത്രയും പെട്ടെന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തിറക്കണമെന്നും, രാഷ്‌ടീയ സമ്മർദ്ദങ്ങൾ ഉള്ളതുകൊണ്ടാണോ ആരോഗ്യ പ്രവർത്തകർക്ക് കൃത്യമായി ഇടപെടാൻ കഴിയാത്തതെന്നു അവർ വ്യക്തമാക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.