mehandi new

ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ മരിച്ച വടക്കേകാട് സ്വദേശിനിക്ക് കോവിഡ് ഇല്ല

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

ഗുരുവായൂർ : ശക്തമായ ശ്വാസ തടസ്സം നേരിട്ട് ചികിത്സ തേടിയെത്തി ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ ഇന്നലെ മരിച്ച .
വടക്കേകാട് സ്വദേശിനിക്ക് കോവിഡ് ഇല്ല. വടക്കേകാട് കല്ലൂർ വട്ടംപാടം നാറാണത്ത് ജലാലുദ്ധീൻ ഭാര്യ ഖദീജയാണ് (53)മരിച്ചത്. ഇവരുടെ സ്രവം പരിശോധനക്ക് അയച്ചിരുന്നു. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ആശുപത്രിയിൽ എത്തിയ ഇവർ എട്ടുമണിക്ക് മരിക്കുകയും ചെയ്തു. കണ്ടെയിന്മെന്റ് സോണിൽ നിന്നും കോവിഡ് ലക്ഷണങ്ങളുമായി എത്തിയ രോഗി ആയതിനാൽ ഗുരുവായൂർ ദേവസ്വം ആശുപത്രി ഉടൻ അടച്ചുപൂട്ടി ജീവനക്കാർ ക്വറന്റയിനിൽ പ്രവേശിച്ചിരുന്നു.
ഇന്നലെ സ്രവം പരിശോധനക്ക് അയച്ചിരുന്നു. ഇന്ന് രാവിലെയാണ് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചത്.
ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഖബറടക്കം ഇന്ന് ഉച്ചതിരിഞ്ഞു കല്ലൂർ ജമാഅത് പള്ളി ഖബർസ്ഥാനിൽ.
മക്കൾ : ജസീല ( ലാബ് ടെക്‌നീഷ്യൻ, ഗവ ഹോസ്പിറ്റൽ ചാവക്കാട് ), , സുൽത്താഫ്‌ (ഒമാൻ ). മരുമകൻ: ജമാൽ ( ഫാർമസിസ്റ്റ് ).

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.