പി.എം-ശ്രീ പദ്ധതി: എസ്.ഡി.പി.ഐ പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പദയാത്രയും പൊതുയോഗവും സംഘടിപ്പിച്ചു

പുന്നയൂർ: “പി.എം-ശ്രീ പദ്ധതിയിൽ നിന്ന് യു.ഡി.എഫ് സർക്കാർ പിൻമാറുക, മതേതരത്വം സംരക്ഷിക്കുക” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് എസ്.ഡി.പി.ഐ സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രചാരണ കാമ്പയിന്റെ ഭാഗമായി എസ്.ഡി.പി.ഐ പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്രയും സമാപന പൊതുയോഗവും സംഘടിപ്പിച്ചു.അകലാട് അംബാലയിൽ നിന്ന് ആരംഭിച്ച പദയാത്ര എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് കെ.എച്ച്. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട് പദയാത്ര എടക്കഴിയൂർ പോസ്റ്റ് സെന്ററിൽ സമാപിച്ചു.തുടർന്ന് നടന്ന സമാപന പൊതുയോഗത്തിൽ പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് വി.എം. നൗഫൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ നാസർ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.എം. അക്ബർ ആശംസാപ്രസംഗം നടത്തി.പഞ്ചായത്ത് സെക്രട്ടറി അഷ്കർ ഖാദിരിയ്യ സ്വാഗതവും വൈസ് പ്രസിഡന്റ് അഷ്കർ എടക്കഴിയൂർ നന്ദിയും പറഞ്ഞു. മണ്ഡലം ട്രഷറർ ഡോ. സക്കീർ ഹുസൈൻ, പഞ്ചായത്ത് ട്രഷറർ ആർ.വി. ആഷിഖ്, മറ്റ് പഞ്ചായത്ത്-ബ്രാഞ്ച് ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.




Comments are closed.