mehandi banner desktop
Chavakkad online

സി.പി.ഐ ദില്ലി മാർച്ച്: പുന്നയൂർക്കുളം ലോക്കൽ കമ്മിറ്റി കാൽനട പ്രചരണ സംഘടിപ്പിച്ചു

Ft

പുന്നയൂർക്കുളം : സെപ്തംബർ ഒന്നിന് സി.പി.ഐ. സംഘടിപ്പിക്കുന്ന ദില്ലി മാർച്ചിന്റെ പ്രചരണാർത്ഥം പുന്നയൂർക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. അണ്ടത്തോട് സെന്ററിൽ നടന്ന ചടങ്ങിൽ മുൻ എം.പിയും സി.പി.ഐ. മുതിർന്ന നേതാവുമായ സി.എൻ. ജയദേവൻ ജാഥ ഉദ്ഘാടനം ചെയ്തു.​ചടങ്ങിൽ ലതിക തുളസിദാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി.ടി. പ്രവീൺ പ്രസാദ് ആശംസകൾ നേർന്നു സംസാരിച്ചു. എം.കെ. സലീം ക്യാപ്റ്റനായും ലതിക തുളസിദാസ് വൈസ് ക്യാപ്റ്റനായും ഇ.കെ. നിഷാർ മാനേജരായും ജാഥയ്ക്ക് നേതൃത്വം നൽകി.​വിവിധ പ്രദേശങ്ങളിലൂടെ പര്യടനം നടത്തിയ ജാഥ ആൽത്തറ സെന്ററിൽ സമാപിച്ചു. സമാപന പൊതുയോഗം സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം കെ.ടി. ഷാജൻ ഉദ്ഘാടനം ചെയ്തു. തുളസിദാസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Jan oushadi

Comments are closed.