വഖഫ് ഭൂമിയിൽ നിന്ന് ഒരു മരവും മുറിച്ച് നീക്കം ചെയ്യുന്നില്ലെന്ന് പോലീസ് ഉറപ്പ് വരുത്തണം – ഹൈകോടതി



എറണാകുളം : വഖഫ് വസ്തുവഹകളിൽ നിന്ന് ഒരു മരവും മുറിച്ച് നീക്കം ചെയ്യുന്നില്ലെന്ന് അധികാരപരിധിയിലുള്ള പോലീസ് ഉറപ്പ് വരുത്തണമെന്ന് ഹൈകോടതി. തിരുവത്ര ജമാഅത്ത് കമ്മിറ്റി മരങ്ങൾ മുറിച്ചിട്ടുണ്ടെങ്കിൽ അത് പരിസരത്ത് നിന്ന് നീക്കം ചെയ്യുന്നില്ലെന്ന് പോലീസ് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
കോടതി മുൻപ് നിർദേശിച്ച പ്രകാരം ഇതുവരെ മഹല്ല് തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെങ്കിൽ മഹല്ല് കമ്മിറ്റി പരിപാലനം ഏറ്റെടുക്കാൻ ഒരു അഡ്മിനിസ്ട്രേറ്റിനെ നിയമിക്കാൻ കോടതി വഖഫ് ബോർഡിന് അനുമതി നൽകി.
ജസ്റ്റിസ് മുഹമ്മദ് മുഷ്ത്താഖ്, സോഫി തോമാസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
തിരുവത്ര മഹല്ല് സംരക്ഷണ വേദിക്ക് വേണ്ടി വി കെ അഷറഫ് ഹാജി, പരീത് കെ എ, അബ്ദുൽ മജീദ്, അബൂബക്കർ ഹാജി എന്നിവർ നൽകിയ പരാതിയിലാണ് കോടതി ഇന്നലെ ഉത്തരവിട്ടത്.

Comments are closed.