mehandi new

മഴക്കാല റോഡപകടങ്ങള്‍ തടയാന്‍ ‘ഓപ്പറേഷന്‍ റെയിന്‍ബോ’യുമായി പൊലീസ് രംഗത്ത്

fairy tale

ചാവക്കാട് : മഴക്കാലത്ത് റോഡിലോടുന്ന വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ‘ഓപ്പറേഷന്‍ റെയിന്‍ബോ’യുമായി ചാവക്കാട് പൊലീസ് ഒരുങ്ങി.
മഴക്കാലത്ത് വാഹനാപകടങ്ങള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ റൂറല്‍ എസ്.പി. കെ കാര്‍ത്തിക്കിന്റെ നിര്‍ദേശപ്രകാരമാണ് ജില്ലയില്‍ ഓപ്പറേഷന്‍ റെയിന്‍ബോ ആരംഭിച്ചിച്ചത്. ജില്ലയില്‍ ഓടുന്ന എല്ലാ വാഹനങ്ങളും ഓപ്പറേഷന്റെ പരിധിയില്‍ വരും. ഏതു റോഡിലും, ഏതു സമയത്തും വാഹന പരിശോധനക്കായി പൊലീസുണ്ടാകും. നിലവില്‍ പൊലീസ് നടത്തുന്ന പരിശോധനയില്‍ വാഹനങ്ങളുടെ രേഖകള്‍ മാത്രമാണാവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ‘ഓപ്പറേഷന്‍ റെയിന്‍ബോ’യില്‍ രേഖകള്‍ക്കു പുറമെ വാഹനങ്ങളുടെ ബേക്ക്ര്, ലൈറ്റ് , ഇന്‍ഡിക്കേറ്റര്‍, ചക്രങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തന ക്ഷമതയും പരിശോധിക്കും. സ്വകാര്യ ബസുകളിലെ ടയര്‍, വൈപ്പര്‍, മേല്‍ക്കൂര, പ്ളാറ്റ് ഫോം, ജനലുകള്‍, സീറ്റുകള്‍ എന്നിവയാണ് പരിശോധിക്കുക. പോരായ്മയുള്ള വാഹനങ്ങള്‍ക്ക് നിശ്ചിത ദിവസത്തിനുള്ളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. സ്കൂള്‍കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. പ്രവര്‍ത്തിക്കാത്ത വൈപ്പര്‍, തേയ്മാനം വന്ന ചക്രങ്ങള്‍ എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കും. പ്രവര്‍ത്തനക്ഷമതയില്ലാത്ത വാഹനങ്ങള്‍ കുറ്റമറ്റതാക്കി പോരായ്മകള്‍ പരിഹരിച്ച ശേഷമെ റോഡിലിറയ്ക്കാന്‍ അനുവദിക്കൂ. ഇത്തരം വാഹനങ്ങള്‍ പരിശോധിച്ച് ആദ്യം പിഴ ചുമത്തിയ ശേഷം ഉപദേശിച്ചു വിടും. പ്രവര്‍ത്തന ക്ഷമതയും സുരക്ഷാ മാനദണ്ഡവും പാലിച്ച് കൃത്യമായ രേഖകളുമായി വാഹനമോടിക്കുന്നവര്‍ക്ക് പ്രശംസയും വാഹനത്തില്‍ പതിക്കാന്‍ ‘ഓപ്പറേഷന്‍ റെയിന്‍ബോ’ എന്നെഴുതിയ സ്റ്റിക്കറും സമ്മാനിക്കും. ‘ഗുഡ് കണ്ടീഷനി’ല്‍ ഓടുന്ന വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ച് അഭിമാനത്തോടെ പേടിക്കാതെ യാത്ര തുടരാം. അമിത വേഗതയില്‍ പോകുന്ന വാഹനങ്ങളും സ്കൂള്‍ കുട്ടികളെ കയറ്റി പോകുന്ന പ്രവര്‍ത്തന ക്ഷമതയില്ലാത്ത വാഹനങ്ങള്‍ക്കും മീതെ പിടി വീഴുമെന്ന കാര്യം ഇതോടെ ഉറപ്പായിട്ടുണ്ട്. ജൂണ്‍ ഒന്നിന് ആരംഭിച്ച പദ്ധതി ചാവക്കാട് മേഖലയില്‍ സജീവമായി നടപ്പാക്കി തുടങ്ങിയതായി സി.ഐ. എ. ജെ. ജോണ്‍സന്‍ പറഞ്ഞു. ഇതിനായി പ്രത്യേക പൊലീസ് ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Jan oushadi muthuvatur

Comments are closed.