mehandi new

ഘോഷയാത്രയും ഉച്ചഭാഷിണിയും അനുവദിക്കില്ല – പുതുവത്സരാഘോഷത്തിന് കര്‍ശനനിയന്ത്രണവുമായി പോലീസ്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: പുതുവത്സരാഘോഷത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സര്‍ക്കുലര്‍ ചാവക്കാട് സി.ഐ ഓഫീസ് പുറത്തിറക്കി. നിയമാനുസൃതമല്ലാത്ത ഉച്ചഭാഷിണി ഒരു കാരണവശാലും ഉപയോഗിക്കാന്‍ അനുവദിക്കില്ല. റോഡിലും പൊതുസ്ഥലത്തും ഘോഷയാത്രകള്‍ അനുവദിക്കില്ല. നിയമാനുസൃതമല്ലാത്ത പുതുവത്സരാഘോഷങ്ങള്‍ക്കായി രാത്രിയില്‍ ക്ലബുകള്‍ തുറുപ്രവര്‍ത്തിപ്പിക്കുതിനും വിലക്കുണ്ട്. ഇതിനായി ക്ലബുകളുടെ പരിസരം പോലീസ് നിരീക്ഷണത്തിലായിരിക്കും. മദ്യലഹരിയില്‍ പൊതുസ്ഥലത്ത് കാണപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും. വാഹനങ്ങളും കര്‍ശന പരിശോധനക്ക് വിധേയമാക്കും. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ അനുവദിക്കില്ല. ബീച്ചുകള്‍, മറ്റ് ജലാശയങ്ങള്‍ എിവിടങ്ങളില്‍ നിയമാനുസൃതമല്ലാത്ത ആഘോഷങ്ങള്‍ക്കും വിലക്കുണ്ട്. ലോഡ്ജുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവ പൊതുസ്ഥലത്തിന്റെ പരിധിയില്‍ വരുമെന്നതിനാല്‍ ഇവിടെയിരുന്നു മദ്യപിക്കുന്നതും പോലീസ് കര്‍ശനമായി നിരീക്ഷിക്കും. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ലോഡ്ജുകളുടേയും റസ്‌റ്റോറന്റുകളുടേയും ഉടമകള്‍, മാനേജര്‍മാര്‍ എന്നിവര്‍ ഉത്തരവാദികളായിരിക്കും. ബിയര്‍വൈന്‍ പാര്‍ലറുകള്‍ നിയമാനുസൃത സമയത്ത് തന്നെ അടക്കണം. പൊതുജനങ്ങള്‍ക്ക് ശല്യമാവുന്ന പുതുവത്സരാഘോഷ പരിപാടികള്‍ പോലീസില്‍ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.