ഓണം സുരക്ഷയുടെ ഭാഗമായി പോലീസ് റൂട്ട് മാർച്ച്

ചാവക്കാട് : ഓണം സുരക്ഷയുടെ ഭാഗമായി ചാവക്കാട് പോലീസ് റൂട്ട് മാർച്ച് നടത്തി. റാപിഡ് ആക്ഷൻ ഫോഴ്‌സ് നടത്തിയ റൂട്ട് മാർച്ചിൽ ചാവക്കാട് എസ് എച്ച് ഒ വി വി വിമൽ നേതൃത്വം നൽകി. ഗുരുവായൂർ ചാവക്കാട് പോലീസ് സ്റ്റേഷൻ അതിർത്തികളായ പേരകം, ചക്കംകണ്ടം എന്നിവിടങ്ങളിലും ചാവക്കാട് ടൗണിലുമാണ് അത്തം ഒന്നിന് റൂട്ട് മാർച്ച് നടത്തിയത്. കഴിഞ്ഞ ദിവസം തൃശൂർ ടൗണിൽ റൂട്ട് മാർച്ച് നടത്തിയിരുന്നു. ഓണം സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം ആർ എ എഫ് ന്റെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടക്കുന്നുണ്ട്

Comments are closed.