mehandi new

പോലീസ് സമാന്തര ഭരണ സംവിധാനമായി പ്രവര്‍ത്തിക്കുന്നു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: പോലീസ് സമാന്തര ഭരണ സംവിധാനമായാണ് വാടാനപള്ളിയില്‍ പ്രവര്‍ത്തിക്കുതെന്ന് വാടാനപള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുഞ്ചേരി കുറ്റപ്പെടുത്തി. താലൂക്ക് വികസന സമിതി യോഗത്തിലാണ് പൊലീസിനെതിരെ പഞ്ചായത്ത് പ്രസിടണ്ടിന്റെ ആരോപണം. പഞ്ചായത്തിന്റെ അധികാരത്തില്‍ കൈകടത്തുന്ന പോലീസ് ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നതെുന്നും ഈ നടപടി അംഗീകരിക്കാനാവില്ലെന്നും ഷിജിത്ത് പറഞ്ഞു. ദേശീയപാതയിലെ അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതില്‍ പൊതുമരാമത്ത് അധികൃതര്‍ അനാസ്ഥ തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
താലൂക്കിലെ പരമ്പാരാഗത മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന മണ്ണെണ്ണ സബ്‌സിഡി വിതരണം ചെയ്യാന്‍ താലൂക്ക് പരിധിയില്‍ തന്നെ അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്ന് ആവശ്യം. കേരള കോഗ്രസ്(എം) പ്രതിനിധി തോമസ് ചിറമ്മലാണ് ഇത് സംബന്ധിച്ച് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത്. നിലവില്‍ സബ്‌സിഡി മണ്ണണ്ണ വാങ്ങാന്‍ മത്സ്യതൊഴിലാളികള്‍ അഴീക്കോട് വരെ പോകേണ്ട സാഹചര്യമാണ്. വില്ലേജ് ഓഫീസുകളിലെ ബേസിക് ടാക്‌സ് രജിസ്റ്റര്‍ നവീകരിക്കാനും ഫീല്‍ഡ് മെഷര്‍മെന്റ് ബുക്ക് കുറ്റമറ്റതാക്കാനും നടപടി സ്വീകരിക്കണമെന്നും താലൂക്ക് വികസനസമിതി യോഗത്തില്‍ അദ്ദേഹം ആവശ്യമുന്നയിച്ചു. താലൂക്കിലെ റീസര്‍വ്വെ നടപടികള്‍ ആരംഭിക്കാനും വില്ലേജ് ഓഫീസുകളില്‍ ആവശ്യമായ സ്റ്റാഫ് നിയമനം നടത്താത്തത് കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരുമനയൂര്‍ ലോക്ക് തുരുമ്പെടുത്ത് ഉപ്പുവെള്ളം കയറുന്നത് ഒരുമനയൂര്‍, കടപ്പുറം പഞ്ചായത്തുകളുടെ കുടിവെള്ള സ്രോതസ്സുകളെ മലിനീകരിക്കുകയാണെന്ന് ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ചാക്കോ പറഞ്ഞു. പല തവണ ആവശ്യപ്പെട്ടിട്ടും ഇറിഗേഷന്‍ അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ടൗണിലെത്തുന്ന എല്ലാ ബസ്സും ചാവക്കാട് ബസ് സ്റ്റാന്‍ഡില്‍ കയറാന്‍ പോലീസും നഗരസഭയും നടപടി ശക്തമാക്കണമെന്ന് മന്ദലാംകു് മുഹമ്മദുണ്ണി ആവശ്യപ്പെട്ടു.
തഹസില്‍ദാര്‍ എം.ബി.ഗിരീഷ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഉമ്മര്‍, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.സുഭാഷിണി, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍, പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ഖാദര്‍മോന്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.യതീന്ദ്രദാസ്, ടി.പി.ഷാഹു, തുടങ്ങിയവരും വിവിധ വകുപ്പുപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Fish ad

Comments are closed.