കലോത്സവനഗരിയിലേക്ക് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ പ്രവേശനം തടഞ്ഞ് പോലീസ്

കലോത്സവനഗരി : വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാണികളെ പ്രവേശന കവാടത്തിൽ തടഞ്ഞു പോലീസ്. കലോത്സവം കാണാനെത്തിയ പെൺകുട്ടികൾ ഉൾപ്പെടെയുള്ള മറ്റു സ്‌കൂളുകളിലെ വിദ്യാർത്ഥികളെയും നാട്ടുകാരെയുമാണ് കലോത്സവ നഗരി കവാടത്തിൽ പോലീസ് തടഞ്ഞത്.

ഇന്ന് രാവിലെ കലോത്സവനഗരിയുടെ പുറത്ത് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായതായി പറയുന്നു. ഇതിനെ തുടർന്നാണ് കലാപരിപാടിയിൽ പങ്കെടുക്കുന്നവരെയും സംഘാടകർ നൽകുന്ന പാസ്സുള്ളവരെയുമൊഴികെ കവാടത്തിൽ തടയുന്നതെന്നു പറയുന്നു. ഇതോടെ ഇന്ന് രാവിലെ മുതൽ ഉത്സവ പ്രതീതിയിലായിരുന്ന കലോത്സവ നഗരിയിൽ ആളുകുറഞ്ഞു.
ഗെയിറ്റിൽ ഏറെ നേരം കാത്തുനിന്ന വിദ്യാർത്ഥികൾ നിരാശരായി തിരിച്ചുപോയി.

Comments are closed.