മുതുവട്ടൂരിൽ മുള്ളൻ പന്നി ബൈക്ക് ഇടിച്ചു ചത്തു – ബൈക്ക് യാത്രികർക്ക് പരിക്കേറ്റു

മുതുവട്ടൂർ : റോഡിനെ കുറുകെ ഓടിയ മുള്ളൻ പന്നിയെ ബൈക്ക് ഇടിച്ചു. മുള്ളൻ പന്നി ചത്തു. ബൈക്കിൽ നിന്നും തെറിച്ചു വീണ യാത്രികർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചുമണിയോടെ മുതുവട്ടൂർ വായനശാലയുടെ അടുത്ത് ചാവക്കാട് റോഡിലാണ് അപകടം. ബൈക്ക് യാത്രക്കാരയ പോർക്കുളം സ്വദേശി മധുസുധനൻ കുരുമാത്ത്, കിഴൂർ സ്വദേശി മണി കണ്ഠൻ നെടിയേടത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ജോലി സ്ഥലമായ മൂന്ന് പീടികയിലേക്ക് പോകുന്ന വഴിയാണ് അപകടം. മധുസുധനന്റെ താടിയെല്ലിനും കാൽ മുട്ടിനും പരിക്കുണ്ട്. ഇരുവരും മുതുവട്ടൂർ രാജാ ആശുപത്രിയിൽ ചികിൽത്സ തേടി.

Comments are closed.