mehandi new

പുന്നയൂർക്കുളത്ത് ഹസ്സൻ തളികശ്ശേരിക്ക് സാധ്യത

fairy tale

അണ്ടത്തോട് : എൽ ഡി എഫിന്റെ കുത്തക തകർത്തെറിഞ്ഞ് 4 പതിറ്റാണ്ടിന് ശേഷം ഭരണം പിടിച്ചെടുത്ത പുന്നയൂർക്കുളം പഞ്ചായത്തിൽ യുഡിഎഫിന് അധികാരം ഉറപ്പായതോടെ കോൺഗ്രസ്സിൽ പ്രസിഡൻ്റ് ആരാകണം എന്ന ചർച്ച സജീവമായി. പുന്നയൂർക്കുളം വാർഡ് 8 ചെമ്മണ്ണൂർ നോർത്തിൽ നിന്നും വിജയിച്ച ഹസ്സൻ തളികശ്ശേരിയുടെ പേരാണ് ഉയർന്നു കേൾക്കുന്നത്. പരൂർ പടവ് കോൾ കൃഷി കമ്മറ്റി പ്രവർത്തനങ്ങളിൽ സജീവമായ ഹസ്സൻ തളികശ്ശേരി  കോൺഗ്രസിന്റെ മുതിർന്ന നേതാവാണ്. വൈസ് പ്രസിഡന്റ് മുസ്‌ലിംലീഗിലെ വാർഡ് 17 എടക്കരയിലെ സൈനബ ഷുക്കൂറായേക്കും.

planet fashion

അവസാന രണ്ടു വർഷത്തെ ഭരണത്തിൽ മുസ്ലിം ലീഗിന് പ്രസിഡന്റ് സ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്. അങ്ങിനെ വന്നാൽ വാർഡ്‌ 1 തങ്ങൾപടിയിൽ ജയിച്ച മുസ്ലിം ലീഗിലെ കെ എച്ച് ആബിദ് പ്രസിഡന്റ് സ്ഥാനം ഏൽക്കുകയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസിലെ മുതിർന്ന വനിതാ മെമ്പറെ പരിഗണിക്കുകയും ചെയ്യും.    പുന്നയൂർക്കുളത്ത് 21 വാർഡുകളിൽ ഒൻപതു വാർഡുകളിൽ യുഡിഎഫും ഏഴു വാർഡുകളിൽ എൽഡിഎഫും നാലു വാർഡിൽ എൻഡിഎ സഖ്യവും ഒരു വാർഡിൽ എസ്ഡിപിഐയുമാണ് ജയിച്ചിട്ടുള്ളത്.

Comments are closed.