ബാങ്ക് ജീവനക്കാരിയുടെ ചെവി കടിച്ചെടുത്ത വാർത്തക്ക് പിറകെ പോസ്റ്റ്മാനെ തെരുവ് നായ ആക്രമിച്ചു

വടക്കേകാട്: കല്ലൂർ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ നായ കടിച്ചു. നായരങ്ങാടി സ്വദേശി സുബ്രമണ്യൻ (55) നെയാണ് തെരുവ് നായ ആക്രമിച്ചത്. ജോലി ആവശ്യത്തിനായി തിരുവളയന്നൂർ സ്കൂൾ പ്രദേശത്ത് സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ തെരുവ്നായ ചാടി കയ്യിൽ കടിക്കുകയായിരുന്നു.

ഇദ്ദേഹത്തെ വടക്കേകാട് സി.എച്ച്.സി യിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
പുന്നയൂർ, പെരുമ്പടപ്പ് പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം നിരവധി പേരെ തെരുവ് നായ കടിച്ച് ചികിത്സയിലാണ്.
പെരുമ്പടപ്പ് സ്വദേശികളായ ജയന്റെ ഭാര്യ സരിത, റാഫിയുടെ ഭാര്യ കുഞ്ഞുമോൾ, അബൂബക്കർ, അബുട്ടി തുടങ്ങി പത്തിലധികം പേർക്ക് കഴിഞ്ഞ ദിവസം തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഗ്രാമീൺ ബാങ്ക്ലെ ജീവിനക്കാരി സരിതയുടെ ചെവിയാണ് നായ കടിച്ചെടുത്തത്. കുഞ്ഞുമോൾക്കും മുഖത്താണ് പരിക്ക്.
ബാങ്കിലേക്ക് പോകും വഴിയാണ് സരിത നായയുടെ ആക്രമണത്തിന് ഇരയായത്. കൈതണ്ടയിൽ ചാടിപ്പിടിച്ച നായയെ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും വീണ്ടും ആക്രമിക്കുകയായിരുന്നു. പിന്നീടുള്ള ആക്രമണത്തിൽ ചെവിക്ക് കടിയേറ്റത്. പെരുമ്പടപ്പ് ആശുപത്രി, കുന്നംകുളം മലങ്കര ആശുപത്രി, തൃശൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സരിതയെ പരിശോധനക്ക് വിധേയമാക്കി.

Comments are closed.