ഗുരുവായൂർ സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച വടംവലി മത്സരത്തിൽ പൗണ്ട് തൃശൂർ ജേതാക്കളായി

ഗുരുവായൂർ: ഗുരുവായൂർ സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച രണ്ടാമത് പി ബാബു മെമ്മോറിയൽ അഖിലകേരള വടംവലി മത്സരത്തിൽ മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സ്പോൺസർ ചെയ്ത പൗണ്ട് തൃശൂർ ജേതാക്കളായി. മാസ്റ്റേഴ്സ് ഗുരുവായൂർ ക്രിക്കറ്റ് ക്ലബ് സ്പോൺസർ ചെയ്ത സ്റ്റാർ വിഷൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് റണ്ണറപ്പായി. വിജയികൾക്ക് ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ എസ് എച്ച് ഒ അജയകുമാർ, ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് പ്രസിഡണ്ട് സി എ ഗോപപ്രതാപൻ, ഡി എഫ് എ പ്രസിഡണ്ട് സി സുമേഷ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.

ജിഎസ്എ പ്രസിഡൻറ് ടി എം ബാബുരാജ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ അനിഷ്മ ഷനോജ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോക്ടർ വി കെ വിജയൻ, ഗുരുവായൂർ എ സി പി കെ എം ബിജു എന്നിവർ മുഖ്യാതിഥികളായി. വിദ്യാഭ്യാസ കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സായ്നാഥൻ മാസ്റ്റർ, മുൻസിപ്പൽ കൗൺസിലർ ശോഭ ഹരിനാരായണൻ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ, ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ സി മനോജ്, സ്പോർട്സ് അക്കാഡമി എക്സിക്യൂട്ടീവ് മെമ്പർമാരായ കെ ആർ സൂരജ്, കെ എൻ രാജേഷ് എന്നിവർ സംസാരിച്ചു. കെ പി സുനിൽകുമാർ സ്വാഗതവും വി വി ഡൊമിനിക് നന്ദിയും പറഞ്ഞു

Comments are closed.