mehandi new

പ്രീസ്കൂൾ കുഞ്ഞുങ്ങൾക്ക് കളിയുപകരണങ്ങൾ ലഭ്യമാക്കുന്ന കിലുക്കാം പെട്ടി ഉദ്ഘാടനം ചെയ്തു

fairy tale

ചാവക്കാട് : നഗരസഭയിലെ അങ്കണവാടികളിൽ പ്രീസ്കൂൾ കുഞ്ഞുങ്ങളുടെ മാനസിക, ശാരീരിക വികാസം ലക്ഷ്യമാക്കി കളിയുപകരണങ്ങൾ ലഭ്യമാക്കുന്ന കിലുക്കാം പെട്ടി എന്ന  പരിപാടിയുടെ  ഉദ്ഘാടനം 107-ാം നമ്പർ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അബ്ദുൾ റഷീദ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ  പ്രസന്ന രണദിവെ, കൗൺസിലർമാരായ  പ്രിയ മനോഹരൻ, കെ വി സത്താർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ ദീപ വിവി പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. അങ്കണവാടി വർക്കർ  ഷീല സ്വാഗതവും എ എൽ എം സി അംഗം  ഷെലീർ നന്ദി പറഞ്ഞു.

Fish ad

Comments are closed.