ദുബൈ : പ്രചര ചാവക്കാട് യുഎഇ ചാപ്റ്റർ സംഘടിപ്പിച്ച പ്രചര സൂപ്പർ ലീഗ് 2024 (സീസണ്‍ 3) അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് റിനം എഫ്. സിയെ പരാജയപ്പെടുത്തി കോര്‍ണര്‍ വേള്‍ഡ് എഫ്. സി ചാമ്പ്യന്മാരായി. കേരള ഫുട്ബോൾ അസോസിയേഷനുമായി (കെഫ) സഹകരിച്ച് യുഎഇയിലെ പ്രമുഖ 16 ടീമുകൾ നോക്കൗട്ട് അടിസ്ഥാനത്തിൽ മാറ്റുരച്ച മത്സരം സ്റ്റാര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഗ്രൗണ്ടിൽ പ്രചര ചെയർമാൻ സുശീലൻ വാസു കിക്കോഫ് ചെയ്തു. പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫാ. ഡേവിസ് ചിറമേല്‍, റേഡിയോ ഏഷ്യ 94.7 എഫ് എം പ്രോഗ്രാം ഡയറക്ടര്‍ സിന്ധു ബിജു എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ശിങ്കാരിമേളം, ധോള്‍ തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന സാംസ്കാരിക ഘോഷയാത്രയും സൗജന്യ എൻട്രി കൂപ്പൺ വഴി ഓരോ അരമണിക്കൂർ ഇടവിട്ട് നടത്തിയ നറുക്കെടുപ്പിലൂടെ സ്വർണ്ണ നാണയങ്ങളുൾപ്പെടെയുള്ള വിലയേറിയ സമ്മാനങ്ങളും നൽകി. കാണികളായെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഫുട്ബോൾ പ്രേമികൾക്ക് ഭക്ഷണ-പാനീയങ്ങള്‍ സംഘാടകർ ഒരുക്കിയിരുന്നു.
ഫാദര്‍ ഡേവിസ് ചിറമേല്‍, സിന്ധു ബിജു, റിസാൻ ജ്വല്ലറി ചെയർമാൻ ഷനൂബ് പി. പി, ഡയറക്ടർ സാക്കിർ കൊളക്കാട്, മെഡോൺ ഫാർമസി മാനേജിംഗ് പാർട്ണർ റഷീദ്, ഷിജിന മാനേജിംഗ് ഡയറക്ടർ ഷമീർ അഹമ്മദ്, ഗ്രാൻഡ് സ്റ്റോർ മാർക്കറ്റിംഗ് മാനേജർ ഗോപാൽ സുധാകരൻ, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ മാനേജിംഗ് കമിറ്റി അംഗം അബൂബക്കര്‍ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അടുത്തിടെ രൂപീകരിച്ച പ്രചര ചാവക്കാടിന്‍റെ വനിതാ വിഭാഗത്തെ വേദിയില്‍ പരിചയപ്പെടുത്തി.
ചാമ്പ്യന്മാർക്കും റണ്ണർ അപ്പിനുമുള്ള ട്രോഫികൾക്കും ക്യാഷ് പ്രൈസിനു പുറമെ മൂന്നും നാലും സ്ഥാനക്കാർക്കും, ഫെയർ പ്ലെ, ഏറ്റവും നല്ല കളിക്കാരൻ, ഡിഫൻഡർ, ഗോൾകീപ്പർ, ടോപ് സ്കോറർ എന്നിവർക്കുള്ള വ്യക്തിഗത ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു.
പ്രചര ചാവക്കാട് ചെയർമാൻ കെ.വി. സുശീലൻ നാളിതുവരെയുള്ള പ്രചരയുടെ കലാകായിക കാരുണ്യ ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. തുടർന്ന് പ്രസിഡന്റ് ഷാജി എം. അലി, പി എസ് എൽ പ്രോഗ്രാം കൺവീനർ സുനില്‍ കോച്ചന്‍, ട്രഷറർ ഫാറൂഖ് തെക്കത്ത് എന്നിവർ സംസാരിച്ചു.
ഉപദേശക സമിതി അംഗങ്ങളായ മുബാറക്ക് ഇമ്പാറക്ക്, സാദിഖ് അലി, അഭിരാജ്, അലാവുദ്ധീന്‍, മണി കോച്ചൻ, ഫൈസൽ ടി പി, ഫിറോസ് സിസ്സെൻസ്, ഷാഹുൽ തെക്കത്ത് ഉണ്ണി പുന്നാര, ഫിറോസ് അലി, സക്കറിയ, ആരിഫ്, ഷഹീർ, സനീർ, ഷാഹിദ്, ആഷിഫ്, അൻവർ, റാഷിദ്, റാഫി, ഷാഫി, സുധി, റോഷന്‍, ഷാജി വാസു, ബറക്കാത്ത്, രാഹുൽ, അനീഷ്, നിജിൻ എന്നിവർ നേതൃത്വം നൽകി.
Comments are closed.