പ്രവാചകൻ വിമോചകൻ; ചരിത്ര ബോധവൽക്കരണ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി
പാവറട്ടി: പ്രവാചകൻ വിമോചകൻ എന്ന തലക്കെട്ടിൽ വഹദത്തെ ഇസ്ലാമി അഖിലേന്ത്യ തലത്തിൽ സംഘടിപ്പിക്കുന്ന ചരിത്ര ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. പാവറട്ടി അസർ മോറൽ സ്കൂളിൽ വച്ചു നടന്ന പരിപാടി വഹദത്തെ ഇസ്ലാമി അസിസ്റ്റന്റ് നഖീബ് ടി കെ അബ്ദുൽ മജീദ് ഉദ്ഘടനം ചെയ്തു. ജില്ലാ നാസിം താഹ ഹാഫിസ് അധ്യക്ഷത വഹിച്ചു. അനാഥ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ് വിതരണം അസർ മോറൽ സ്കൂൾ ഭാരവാഹി ഉമ്മർ വി കെ നിർവഹിച്ചു.
പ്രവാചകന്റെ സാമൂഹ്യ നവോത്ഥാന മാതൃകകളെകുറിച്ച് നിസാം എ പി, ടി കെ ആറ്റക്കോയ, ഹാരിസ് ഹനീഫ്, സീനത്ത്, നസീം തുടങ്ങിയവർ സംസാരിച്ചു. ഷകീൽ എം വി സ്വാഗതവും അബൂബക്കർ ചേറ്റുവ നന്ദിയും പറഞ്ഞു. പ്രവാചക സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്ന രീതിയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കുമെന്ന് വാഹദത്തെ ഇസ്ലമി ജില്ലാ നാസിം താഹ ഹാഫിസ് പറഞ്ഞു.
Comments are closed.