പ്രവാസി ഇന്ത്യ അജ്മാനും തനിമയും ഓണപ്പുടവകള്‍ വിതരണം ചെയ്തു

ഒരുമനയൂർ : പ്രവാസി ഇന്ത്യ അജ്മാനും തനിമ കലാ സാംസ്കാരിക വേദി ഒരുമനയൂരും സംയുക്തമായി ഓണപ്പുടവ വിതരണം ചെയ്തു. ഒരുമനയൂര്‍ പഞ്ചായത്തിലെ വിവധ പ്രദേശങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അര്‍ഹരായ കുടുംബങ്ങള്‍ക്കുള്ള ഓണപ്പുടവ വിതരണം പ്രവാസി ഇന്ത്യ യു.എ.ഇ ട്രഷറര്‍ ഉമ്മർ കാഞ്ഞിരപ്പുള്ളി ഉദ്ഘാടനം ചെയ്തു.

ഫൈസല്‍ ഉസ്മാന്‍, കെ.വി. ഷിഹാബ്, ബാബു നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. റഷീദ് പൂളക്കല്‍, അരവിന്ദന്‍, സുബൈര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സലീംനൂര്‍ സ്വാഗതവും ഹഫീഫ് ബിന്‍ അലി നന്ദിയും പറഞ്ഞു.

Comments are closed.