Header

ജനകീയാസൂത്രണ പദ്ധതി രജത ജൂബിലി – മുൻകാല ജനപ്രതിനിധികളെ ആദരിച്ചു

ചാവക്കാട് : ജനകീയാസൂത്രണ പദ്ധതിയുടെ രജത ജൂബിലിയോടനുബന്ധിച്ച് ചാവക്കാട് നഗരസഭയിൽ ജനകീയാസൂത്രണ പ്രസ്ഥാനം തുടങ്ങിയ നാൾ മുതലുള്ള ജനപ്രതിനിധികളെ നഗരസഭ കൌൺസിൽ ആദരിച്ചു. ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ നേരിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈൻ സംവിധാനവും ഒരുക്കിയിരുന്നു. തുടർന്ന് സംസ്ഥാനതലത്തിൽ നടത്തുന്ന ആഘോഷപരിപാടികൾ ഓൺലൈനായി നഗരസഭയിൽ പ്രദർശിപ്പിച്ചു.

നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, ബുഷറ ലത്തീഫ്, മുഹമ്മദ്‌ അൻവർ എ. വി, അബ്ദുൾ റഷീദ് പി.എസ്, പ്രസന്ന രണദിവെ, നഗരസഭ മുൻ ചെയർമാനും കൗൺസിലറുമായ എം.ആർ. രാധാകൃഷ്ണൻ, കൗൺസിലർ കെ. വി സത്താർ എന്നിവർ ആശംസകൾ നേർന്നു.

കില റിസോഴ്സ് പഴ്സണും നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷനുമായ രമേശ്‌കുമാർ ചാവക്കാട് നഗരസഭയിലെ ജനകീയസൂത്രണ പദ്ധതി യുടെ 25 വർഷത്തെ നേട്ടങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ സെക്രട്ടറി കെ.ബി.വിശ്വനാഥൻ നന്ദി പറഞ്ഞു.

thahani steels

Comments are closed.