mehandi new

അയ്യായിരം രൂപ സ്കോളർഷിപ്പ് നൽകി വിദ്യാർത്ഥികളെ ആദരിച്ചു

fairy tale

ചാവക്കാട് : തെക്കൻ പാലയൂർ എ.എം.എൽ. പി. സ്കൂളിലെ പൂർവ്വ വിദ്യാർഥികളായ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂൾ മാനേജമെന്റ് ഏർപ്പെടുത്തിയ 5000രൂപ സ്ക്കോളർഷിപ്പും ഉപഹാരവും നൽകിയാണ് വിദ്യാർഥികളെ ആദരിച്ചത്.

ഗുരുവായൂർ എസിപി കെ.ജി സുരേഷ് ഉദ്ഘാടനം ചെയ്തു. 90വർഷങ്ങളിലേറെ നാടിന്റെ അഭിമാനമായി മാറിയ കുന്ദംപുള്ളി സ്‌കൂളിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി എന്റെ നാട് എന്റെ വിദ്യാലയം എന്ന സന്ദേശവുമായി മാനേജ്‌മെന്റും പി ടി എ യും സംയുക്തമായി നടപ്പിലാക്കുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന പൊതു വിദ്യാഭ്യാസ പ്രോത്സാഹന പ്രചാരണ യജ്ഞത്തിന് മാനേജർ സി. എം.സഗീർ തുടക്കം കുറിച്ചു.

വിദ്യാലയത്തിലേക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിന്റെ പശ്ചാത്തല സൗകര്യവും, വിദ്യാർത്ഥി കൾക്ക് വേണ്ട അടിസ്ഥാന സൗകര്യവും മുഴുവനായും മാനേജ്‌മെന്റ് ഏറ്റെടുക്കുന്നുവെന്നും മാനേജർ പി ടി എ കമ്മിറ്റിക്ക് ചടങ്ങിൽ ഉറപ്പ് നൽകി.

മുൻ കൗൺസിലർ നൗഷാദ് തെക്കുംപുറം, പ്രധാന അധ്യാപിക ടെസ്സി, പി ടി എ പ്രസിഡന്റ് ഷമീർ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് അനീഷ് പാലയൂർ, ഇൻകാസ് നേതാവ് നവാസ് തെക്കുംപുറം എന്നിവർ അനുമോദന ചടങ്ങിൽ സംസാരിച്ചു.

planet fashion

Comments are closed.