mehandi banner desktop
Chavakkad online

മഴക്കാലപൂർവ്വ ശുചീകരണം ; ശില്പശാല സംഘടിപ്പിച്ചു

Ft

ഒരുമനയൂർ: ഗ്രാമപഞ്ചായത്ത് – മഴക്കാലപൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പഞ്ചായത്ത് തല ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. എം. താഹിർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നഷറ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഓടകൾ, തോടുകൾ എന്നിവ വൃത്തിയാക്കേണ്ടത് സംബന്ധിച്ച പഞ്ചായത്ത് സെക്രട്ടറി ഷിബുദാസ് കൊമ്മേരി ക്ലാസ്സ് നടത്തി. മഴക്കാല രോഗം പ്രതിരോധ നടപടികൾ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിദ്യാസാഗർ വിശദീകരിച്ചു. ചാവക്കാട് ബ്ലോക്ക് സ്ഥിരം സമിതി ചെയർപേഴ്സൺ കെ. ജെ. ചാക്കോ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഹഫ്സത്ത് അഷ്റഫ്, മെഡിക്കൽ ഓഫീസർ ഡോ ജയജ്, എഫ് എച്ച്ലെ സി ആരോഗ്യ പ്രവർത്തകർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു. ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേന വിഭാഗം, കച്ചവട മേഖലയെ പ്രതിനിധീകരിച്ചുള്ളവർ, ക്ലബ്ബുകളുടെ ഭാരവാഹികൾ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷക്കീർ മാസ്റ്റർ സ്വാഗതം ആശംസിച്ചു.

Jan oushadi

Comments are closed.