mehandi banner desktop

പാവറട്ടി തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായി

fairy tale

പാവറട്ടി : ​പാവറട്ടി വിശുദ്ധ യൗസേപ്പിതാവിൻ്റെ 150-ാം തിരുനാൾ ഈ മാസം 24, 25, 26 തീയതികളിൽ ആഘോഷപൂർവ്വം നടക്കും. ആഘോഷങ്ങൾക്കായുള്ള അവസാനഘട്ട ഒരുക്കങ്ങൾ പള്ളിയിലും പരിസരങ്ങളിലും പൂർത്തിയായി വരികയാണ്. പ്രധാന തിരുനാൾ ദിനങ്ങളിലൊന്നായ 25-ാം തീയതി ശനിയാഴ്ച തൃശൂർ അതിരൂപത മെത്രാൻ മാർ ആൻഡ്രൂസ് താഴത്ത് നവീകരിച്ച ദേവാലയത്തിൻ്റെ ആശിർവാദ കർമ്മം നിർവഹിക്കും. തുടർന്ന് വിശുദ്ധ കുർബാനയും രൂപക്കൂടുകളുടെ എഴുന്നള്ളിപ്പും ഉണ്ടായിരിക്കും.​പ്രധാന തിരുനാൾ ദിനമായ 26-ാം തീയതി ഞായറാഴ്ച രാവിലെ സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിക്കും. അന്ന് വൈകുന്നേരം 4 മണിക്ക് വിശുദ്ധ കുർബാനയ്ക്ക് ശേഷം നടക്കുന്ന ആഘോഷമായ തിരുനാൾ പ്രദക്ഷിണം ഇത്തവണ ഏറെ സവിശേഷതകളോടെയാണ് ക്രമീകരിച്ചിരിക്കുന്നത്. 150-ാം തിരുനാളിനെ പ്രതിനിധീകരിച്ച് 150 പൊൻകുരിശുകൾ, 150 മുത്തുക്കുടകൾ, 150 ലില്ലിപ്പൂക്കൾ, 150 പേപ്പർ കുടകൾ എന്നിവ പ്രദക്ഷിണത്തിന് അകമ്പടിയേകും. പള്ളിയിൽ നിന്ന് ആരംഭിക്കുന്ന പ്രദക്ഷിണം സി.കെ.സി മഠം വഴി പാവറട്ടി സെൻ്ററിലെത്തി പ്രധാന റോഡിലൂടെ നാല് വരികളായി പള്ളിയിലേക്ക് തിരിച്ചെത്തും. തിരുനാൾ ആഘോഷങ്ങൾ ഭക്തിസാന്ദ്രമാക്കാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാദർ ആൻ്റണി ചെമ്പകശ്ശേരി അറിയിച്ചു.

planet fashion

Comments are closed.