ചാവക്കാട് : പഠിച്ച് പരീക്ഷ എഴുതി വിജയിച്ച വിദ്യാർത്ഥികളുടെ ഭാവിയെ പന്താടുന്ന സർക്കാർ നയം പ്രതിഷേധാർഹമാണെന്നും, ഭരണഘടനാ സ്ഥാപനമായ പബ്ലിക്ക് സർവീസ് കമ്മീഷനെ നോക്കുകുത്തിയാക്കി സംസ്ഥാനത്ത് നടക്കുന്ന പിൻവാതിൽ നിയമനങ്ങൾ തടയാൻ ദേശീയ തലത്തിൽ നിയമം കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും മുസ്ലീം സർവീസ് സൊസൈറ്റി ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് ടി.എസ്.നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ കെ അബ്ദുറഹിമാൻ, എം. പി ബഷീർ, നൗഷാദ് തെക്കുംപുറം, ടി. കെ അബ്ദുൽ ഖാദർ, പി. വി അഹമ്മദ് കുട്ടി, ഹാരീസ് കെ മുഹമ്മദ്, ഷെയ്ക്ക് ദാവൂദ്, പി എ സീതി മാസ്റ്റർ, ഷംസുദ്ദീൻ വാത്യേടത്ത് എന്നിവർ പ്രസംഗിച്ചു