ഗുരുവായൂർ : യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും രണ്ടാം രക്തസാക്ഷിത്വ ദിനം ആചരിച്ചു.

ഗുരുവായൂർ കിഴക്കെനടയിൽ നടന്ന പുഷ്പാർച്ചനയും, അനുസ്മരണ യോഗവും ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സി എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറിമാരായ റിഷി ലാസർ, പി.കെ ഷനാജ്, എ.കെ ഷൈമിൽ, നിസാമുദ്ധീൻ, ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത് എന്നിവർ സംസാരിച്ചു.