mehandi new

കണ്ടയിൻമെന്റ് സോണിലേക്ക് പ്രവേശിക്കുന്നതിനും പുറത്തു പോകുന്നതിനും വിലക്ക് – കടപ്പുറം പഞ്ചായത്തിൽ നിയന്ത്രണം കടുപ്പിച്ചു

fairy tale

കടപ്പുറം : കണ്ടയിന്റ്മെന്റ് സോൺ ആയി പ്രഖ്യാപിച്ച കടപ്പുറം പഞ്ചായത്തിൽ ആരോഗ്യ വിഭാഗവും  പഞ്ചായത്ത്‌ അധികൃതരും പോലീസും സംയുക്തമായി  കോവിഡ് പ്രോട്ടോകോൾ പ്രഖ്യാപിച്ചു.

planet fashion

എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ.

നാളെ  മുതൽ അവശ്യസാധനങ്ങൾ  (പാൽ, പഴം, പച്ചക്കറി, പലചരക്ക്, മത്സ്യം, മാംസ്യം) വില്പന നടത്തുന്ന വ്യാപാരസ്ഥാപനങ്ങൾ മാത്രമേ തുറക്കുവാൻ പാടുള്ളൂ.

ഹോട്ടലുകളിൽനിന്ന് പാർസൽ മാത്രമേ അനുവദിക്കുകയുള്ളൂ

വ്യാപാരസ്ഥാപനങ്ങളിൽ ഒരേസമയം മൂന്നിൽ കൂടുതൽ പേർ പാടില്ല

വ്യാപാരസ്ഥാപനങ്ങളിൽ ശരിയാം വിധം മാസ്ക് ഉപയോഗിച്ചവർക്ക് മാത്രമേ പ്രവേശനം നല്കുകയുള്ളൂ.

കടകൾക്കു മുൻപിൽ സാനിറ്റൈസർ, ഹാന്റ് വാഷ്, രജിസ്റ്റർ എന്നിവ നിർബന്ധമാക്കി.

ചിട്ടിപ്പിരിവ്, വീടുകയറിയുള്ള വ്യാപാരം എന്നിവ കർശനമായി നിരോധിച്ചു.

മറ്റു പ്രദേശങ്ങളിൽ നിന്ന് പഞ്ചായത്ത് പരിധിക്കുള്ളിലേക്കുള്ള  പ്രവേശനവും പഞ്ചായത്തിൽ നിന്ന് മറ്റു പ്രദേശങ്ങളിലേക്കുള്ള സഞ്ചാരവും നിരോധിച്ചു.

ക്ലബ്ബുകളും ഹാർബറും വിനോദ സഞ്ചാര കേന്ദ്രങ്ങളും നിർബന്ധമായി അടച്ചിടേണ്ടതാണ്.
അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും വീടുകളിൽ നിന്നും പുറത്തു പോകരുത്.

സന്നദ്ധ സേവനത്തിനായി ഓരോ വാർഡിലും രണ്ടു വീതം സന്നദ്ധ പ്രവർത്തകരെ തെരഞ്ഞെടുത്തിട്ടുണ്ട് അത്യാവശ്യകാര്യങ്ങൾക്ക് പ്രവർത്തകരുടെ സഹായം തേടാവുന്നതാണ്.
(സന്നദ്ധ പ്രവർത്തകരുടെ പേരുവിവരം മെമ്പറിൽ നിന്ന് ലഭിക്കുന്നതാണ് )

ആളുകൾ ഒത്തുചേർന്നുള്ള യോഗങ്ങളും കൂട്ടായ്മകളും കർശനമായി നിരോധിച്ചിരിക്കുന്നു.

അത്യാവശ്യകാര്യങ്ങൾക്ക് മുൻകൂട്ടി പോലീസ് അനുമതി നേടിയതിനുശേഷം മാത്രമേ പുറത്ത് പോകാൻ പാടുള്ളൂ.

സർക്കാരിന്റേയും ആരോഗ്യവകുപ്പിന്റെയും നിലവിലുള്ള എല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും തുടർന്നും പാലിക്കേണ്ടതാണ്.

പ ഞ്ചായത്ത് പരിധിയിൽ നാളെ  (19.04.2021) മുതൽ നിരോധനാജ്ഞ (144) പ്രാബല്യത്തിൽ വരും.

കൺട്രോൾ റൂം എല്ലാ  ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.   
ഫോൺ – 04872530028, 7559957995, 9447237224.

Ma care dec ad

Comments are closed.