പ്രതിഷേധങ്ങൾക്ക് പുല്ലുവില : നാട്ടികയിൽ ടോൾ കൊള്ള ആരംഭിച്ചു – കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഇനി വലിയ തുക നൽകി യാത്ര ചെയ്യാം

നാട്ടിക : ജനരോഷത്തെയും പ്രതിഷേധങ്ങളെയും മറി കടന്ന് പണി തീരാത്ത റോഡിനു നാട്ടികയിൽ ടോൾ പിരിവ് തുടങ്ങി. ഇന്നലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങൾ നടന്നിരുന്നു. അധികൃതർക്ക് പരാതികളും നൽകിയിരുന്നു. പാലങ്ങളും റോഡുകളും നിരവധി പണി പൂർത്തീകരിക്കാൻ ഇനിയും ബാക്കി നിൽക്കെയാണ് ടോൾ പിരിവ്. ഇന്ന് രാവിലെ ടോൾ പ്ലാസക്ക് മുന്നിൽ പ്രതിഷേധവുമായി വന്ന യു ഡി എഫ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിചാർജ് നടത്തുകയും ചെറുത്ത് നിന്നവരെ അറസ്റ്റ് ചെയ്തു നീക്കിയുമാണ് ടോൾ പ്ലാസ തുറന്ന് പ്രവർത്തനം ആരംഭിച്ചത്.

കാർ, ജീപ്പ്, വാൻ, എൽ.എം.വി-120, എൽ.സി.വി/എൽ.ജി.വി/മിനിബസ്-180, ബസ്-405 എന്നിങ്ങനെ വലിയ തുക നൽകിവേണം പണി തീരാത്ത കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഇനി യാത്ര ചെയ്യാൻ. ഗതാഗത യോഗ്യമല്ലാത്ത വിധം തകർന്ന ചാവക്കാട് – വില്ല്യംസ് റോഡും ചാവക്കാട് മണത്തലയിൽ സ്ഥിരമായുള്ള മണിക്കൂറുകളോളമുള്ള ഗതാഗത കുരുക്കും ഈ യാത്രയുടെ ഭാഗമാണ്.



Comments are closed.