ഇൻസ്റ്റഗ്രാം വഴി പ്രകോപനവും ഭീഷണിയും – തിരുവത്രയിൽ ക്ലബ്ബുകൾ തമ്മിൽ സംഘർഷം രണ്ടുപേർക്ക് പരിക്ക്

ചാവക്കാട് : തിരുവത്ര ചീനിച്ചുവടിൽ ക്ലബ്ബ് പ്രവർത്തകർ തമ്മിൽ സംഘർഷം. രണ്ടുപേർക്ക് പരിക്കേറ്റു. കാർ അടിച്ച് തകർത്തു. പുത്തൻകടപ്പുറം ലിയോൺ ക്ലബ് പ്രവർത്തകരും ചീനിച്ചൂട് ക്രസന്റ് പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ആണ് സംഭവം. കഴിഞ്ഞ ദിവസം നടന്ന മണത്തല നേർച്ചയുടെ ഷോ വർക്കിനിടെ ക്ലബ് പ്രവർത്തകർ തമ്മിൽ വാക്ക് തർക്കം നടന്നിരുന്നു. ക്രസന്റ് രക്ഷാധികാരി ടി എം ഷഫീർ, ലിയോൺ ക്ലബ് അംഗം ആലിപ്പിരി വീട്ടിൽ ധനുഷ് എന്നിവർക്കാണ് പരിക്കേറ്റത്. സംഘർഷത്തിനിടെ ലിയോൺ ക്ലബ് അംഗത്തിന്റെ കാർ അടിച്ചു തകർത്തു. പരിക്കേറ്റ ഷഫീറിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും ധനുഷിനെ തൃശ്ശൂരിലെ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസമുണ്ടായ പ്രശ്നങ്ങളെ തുടർന്ന് ക്ലബ്ബ് അംഗങ്ങൾ തമ്മിൽ ഇൻസ്റ്റാഗ്രാം വഴി ഭീഷണിയും പ്രകോപനങ്ങളും നടന്നു വന്നിരുന്നു. ശനിയാഴ്ച രാവിലെ ചാവക്കാട് പോലീസ്സ്റ്റേഷനിൽ ഇരു ക്ലബ്ബ് അംഗങ്ങളെയും വിളിച്ചുവരുത്തി ചർച്ച നടത്തുകയും ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു.
പിന്നീട് ക്രസന്റ് പ്രവർത്തകൻ ലിയോൺ അംഗം ധനുഷിനെ ആക്രമിച്ചതിനെ തുടർന്ന് ലിയോൺ ക്ലബ് അംഗങ്ങൾ കാറിൽ ക്രസന്റ് കേന്ദ്രമായ തിരുവത്ര ചീനിച്ചുവട്ടിൽ എത്തുകയും സംഘർഷം ഉണ്ടാവുകയും ചെയ്തുത്.
ചാവക്കാട് പോലീസ് സ്ഥലത്തെത്തി . കാറിനുള്ളിൽ നിന്നും ഇരുമ്പ് പൈപ്പ് ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

Comments are closed.