mehandi new

സ്കോളർഷിപ്പോടെ പി എസ് സി, യു പി എസ് സി, സിവിൽ സർവീസ് പരിശീലനം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: എം എസ് എസ് തൃശൂർ ജില്ല കമ്മിറ്റി വിദ്യാഭ്യാസ – തൊഴിൽ – സാമൂഹിക മുന്നേറ്റത്തിനു വേണ്ടി വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി സംഘടിപ്പിക്കുന്നു.തൊഴിൽ മേഖലകളിൽ ന്യൂനപക്ഷ പിന്നാക്ക വസ്ഥ പരിഹരിക്കുക, വിദ്യാർത്ഥികളെ സാമൂഹ്യ പ്രതിബദ്ധത വളര്‍ത്തുക, ഉയർന്ന കരിയർ മേഖലകളിൽ എത്തിക്കുക എന്നിവയാണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.പദ്ധതിയുടെ ഭാഗമായി ചാവക്കാട് താലൂക്കിലെയും പരിസര പ്രദേശങ്ങളിലെയും പ്ലസ് ടു, ഡിഗ്രി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പി എസ് സി , കെ എ എസ്, യു പി എസ് സി, സിവില്‍ സര്‍വ്വീസ് എന്നീ പരീക്ഷകള്‍ക്ക് സജ്ജമാകാനുള്ള പരിശീലനം നൽകുന്നു.ടാലന്റ് ടെസ്റ്റിൽ യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനവും നൽകുന്നു.പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള സിവിൽ സർവീസ് അവെയർനസ് പ്രോഗ്രാംആഗസ്റ്റ് 10 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് എം.എസ്.എസ് ഹാളിൽ നടക്കുന്നതാണ്. സിവിൽ സർവീസ് റാങ്ക് ഹോൾഡർ ഷാഹിദ് ടി കോമത്ത് പങ്കെടുക്കുന്നു. പ്രോഗ്രാമിലും പരിശീലനത്തിലും പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ബന്ധപ്പെടുക.
9497 55 8258,  9947 29 78 03

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.