
സലീം നൂര്‍ ഒരുമനയൂര്‍ രചിച്ച ‘മൃത്യുവിന്‍ കരം പിടിച്ച് ‘ പ്രകാശനം ചെയ്തു

ദുബായ്: സലീം നൂര്‍ ഒരുമനയൂര്‍ രചിച്ച ‘മൃത്യുവിന്‍ കരം പിടിച്ച് ‘ പ്രകാശനം ചെയ്തു. അഷറഫ് താമരശേരിയുടെ ജീവിതം പാഠ പുസ്തകമാക്കണമെന്നും സമൂഹിക പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാറും സമൂഹവും അര്‍ഹമായ അംഗീകാരം നല്‍കണമെന്നും യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡന്റ് സുധീര്‍ കുമാര്‍ ഷെട്ടി അഭിപ്രായപ്പെട്ടു. അഷറഫ് താമരശേരിയുടെ ജീവിതം ആസ്പദമാക്കി സലീം നൂര്‍ ഒരുമനയൂര്‍ രചിച്ച് ചിരന്തന ബൂക്സ് പ്രസിദ്ധീകരിച്ച ‘മൃത്യുവിന്‍ കരം പിടിച്ച് ‘ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ലിയോ ടെക്ക് ചെയര്‍മ്മാന്‍ സിദ്ധീക് പുസ്തകം ഏറ്റു വാങ്ങി. മിഡിയ വണ്‍ ബ്യുറോ ചീഫ് എം.സി.എ നാസര്‍, അന്‍വര്‍ നഹ, ഡയറക്ടര്‍ റോബിന്‍ തിരുമല, ലത്തീഫ് മമ്മിയൂര്‍, മൊയ്തീന്‍ കോയ, ഹണി ബാസ്‌കര്‍, ഷീല പോള്‍, അഡ്വ. നജീദ്, നിസാര്‍ തളങ്കര, അഡ്വ. അഷിക്, എന്‍.എം അബൂബക്കര്‍, നാസര്‍ ബേപ്പൂര്‍, തന്‍ വീര്‍ കണ്ണൂര്‍, ഡോ. ഷമീമ, അംബി ക, ഗീത, ഷോജ സുരേഷ്, ലിയാഖത്ത് അലി, ബി.എ നാസര്‍, അഷ്രഫ് താമരശെരി എന്നിവര്‍ സംസാരിച്ചു. സലീംനൂര്‍ പുസ്തകം പരിചയപ്പെടുത്തി. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷനായിരുന്നു. ഫിറോസ് തമന്ന സ്വാഗതവും കെ.പി.ടി ഇബ്രാഹീം നന്ദിയും പറഞ്ഞു.



Comments are closed.