mehandi new

പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ പി സ്‌കൂൾ തൊണ്ണൂറ്റിനാലാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

fairy tale

പുതുപൊന്നാനി:  പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂൾ തൊണ്ണൂറ്റിനാലാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും കേരളാ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ ഉദ്‌ഘാടനം ചെയ്‌തു. കവി ആലങ്കോട് ലീലാകൃഷ്‌ണൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.  പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. അക്‌ബർ ട്രാവൽസ് ഓഫ് ഇന്ത്യ ചെയർമാൻ കെ.വി. അബ്ദുൽനാസർ മുഖ്യാതിഥിയായി.  സർവീസിൽനിന്ന് വിരമിക്കുന്ന പ്രഥമാധ്യാപിക വി.ജെ. ജെസ്സി ടീച്ചർക്ക് പി.ടി.എയും സ്റ്റാഫും നൽകുന്ന ഉപഹാരം കവി ആലങ്കോട് ലീലാകൃഷ്‌ണനും പൊന്നാട  അഡ്വ. എം.കെ. സക്കീറും കൈമാറി. 

planet fashion

മാധ്യമ പ്രവർത്തകൻ ഫാറൂഖ് വെളിയങ്കോട്, കായിക താരങ്ങളായ അർഷാഷെറിൻ, അഫ്‌സൽ, ഗായകരായ ശിഹാബ് പാലപ്പെട്ടി, ശിഹാബ് പതുപൊന്നാനി എന്നിവരെ ചടങ്ങിൽ ആദരിക്കുകയും ഉപജില്ലാ കലാ -കായിക മേളകളിൽവിജയികളായ വിദ്യാർഥികളെ അനുമോദിക്കുകയും ചെയ്‌തു. സ്വാഗതസംഘം ചെയർമാൻ എ. ബാത്തിഷ, കൺവീനർ ഫാറൂഖ് വെളിയങ്കോട്, പൊന്നാനി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ ഒ. ഒ. ഷംസു, അജീന ജബ്ബാർ, കൗൺസിലർ ഫർഹാൻ ബിയ്യം, പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ശ്രീജ, ബി.പി.സി. ഡോ. ഹരിആന്ദകുമാർ, റസിയ അലി, സി.എം. ഇബ്രാഹിം, അധ്യാപകരായ എം. ധനദാസ്, നുസ്രത്ത് ബീഗം, കെ.പി. ശില്പ, യു.ആർ.സി. പരിശീലകരായ അജിത്ത് ലൂക്ക്, ആതിര ഭദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ഗായകരായ ശിഹാബ് പാലപ്പെട്ടി, ശിഹാബ് പുതുപൊന്നാനി എന്നിവരുടെ നേതൃത്വത്തിൽ പ്രാദേശിക കലാകാരന്മാരുടെ സംഗീതവിരുന്നും ശ്രദ്ധേയമായി. 

Pharmacy wanted Chavakkad

Comments are closed.