മനസ്സുണ്ടെങ്കില്‍ മത്തന്‍ ടെറസിലും
ചാവക്കാട് : ഏക്കര്‍ കണക്കിന് ഭൂമി തരിശിടുന്നവരോട് ലാസര്‍ പറയുന്നു വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും. രണ്ടരസെന്റു സ്ഥലത്തെ കൊച്ചുവീടിന്റെ ടറസില്‍ മത്തങ്ങ കൃഷിനടത്തി വിളവെടുത്ത പാലയൂര്‍ സ്വദേശി ചൊവ്വല്ലൂര്‍ മാത്തുണ്ണി ലാസറാണ് പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കിയത്. ചാവക്കാട് കാരുണ്യ സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങിക്കാനെത്തിയപ്പോഴാണ് വില്‍ക്കാന്‍ വെച്ച മത്തങ്ങ കഷ്ണത്തില്‍ നിന്നും ലാസര്‍ വിത്തുകള്‍ ശേഖരിച്ചത്. വീടിന്റെ ഏറാലിയില്‍ വിത്തുകള്‍ കുഴിച്ചിട്ടു. മത്തന്‍ വള്ളികള്‍ ടറസിന്റെ മുകളിലേയ്ക്ക് പടര്‍ത്തി. വെറും മുന്നു മാസങ്ങള്‍ നീണ്ട പരിചരണിലാണ് അഞ്ചു കിലോയ്ക്കു മുകളില്‍ തൂക്കമുള്ള പത്തിലേറെ മത്തങ്ങ ലാസര്‍ വിളയിച്ചത്. ആറെണ്ണം പാകമായതോടെ വിളവെടുത്തു. ഇനിയും വിളവെടുക്കാന്‍ ബാക്കിയുണ്ട്.
പ്രസ് ജീവനക്കാരിയായ ഭാര്യ ലില്ലിയും വിദ്യാര്‍ഥികളായ മക്കളും കൃഷിയില്‍ ലാസറിനു സഹായികളായുണ്ട്. നിര്‍മ്മാണ തൊഴിലാളിയായ ലാസര്‍ ഒഴിവുസമയങ്ങളിലാണ് കൃഷി ചെയ്യുന്നത്. ഉള്ള സ്ഥലത്ത് കൃഷി വ്യാപിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ്.
വിളവെടുപ്പിന് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ പി.വി. പീറ്റര്‍, സഹോദരന്‍മാരായ സി.എം. ജോസ്, സി.എം. തോമസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Comments are closed.