തിരുവത്രയില്‍ കഞ്ചാവ് ലോപിയുടെ ആക്രണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്

തിരുവത്രയില്‍ കഞ്ചാവ് ലോപിയുടെ ആക്രണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്

ചാവക്കാട്: തിരുവത്രയില്‍ കാറ് തടഞ്ഞ് നിര്‍ത്തി ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്.
തിരുവത്ര പുതിയറ ജീലാനി നഗറില്‍ കുന്നത്ത് തോപ്പില്‍ അബ്ദുള്ളക്കുട്ടിയുടെ മകന്‍ ഗഫൂര്‍ (40), മുടവത്തയില്‍ മൊയ്തുട്ടിയുടെ മകന്‍ റഹീം (42) എന്നിവരെയാണ് പരിക്കേറ്റ നിലയില്‍ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച്ച രാത്രി 11 ഓടെയാണ് സംഭവം. മേഖലയില്‍ കഞ്ചാവും, മറ്റു മയക്കുമരുന്നുകളും ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സംഘമാണ് ആക്രമിച്ചതെന്നും, വീടുകള്‍ക്കു മുന്നില്‍ പരസ്യമായി മദ്യപിക്കുകയും കഞ്ചാവ് ഉപയോഗിക്കുകയും ചെയ്യുന്നതിനെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് ആക്രണത്തിനു കാരണമെന്നും പരിക്കേറ്റവര്‍ ആരോപിച്ചു. ആക്രണത്തില്‍ കാറും തകര്‍ന്നിട്ടുണ്ട്.