Header

പുന്ന നൗഷാദ് കൊലപാതകം: യഥാർത്ഥ പ്രതികളെ ഉടനെപിടികൂടണമെന്ന് യൂത്ത് കോൺഗ്രസ്സ്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : എസ് ഡി പി ഐ ഗുണ്ടകൾ വെട്ടി കൊലപ്പെടുത്തിയ കോൺഗ്രസ്സ്ബൂത്ത്‌ പ്രസിഡണ്ട് ആയിരുന്ന നൗഷാദിന്റെ കൊലപാതകത്തിലെ യഥാർത്ഥ പ്രതികളെ ഉടൻ പിടികൂടണമെന്ന് യൂത്ത് കോൺഗ്രസ്സ് ഗൂരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യാതൊരു പ്രകോപനവും കൂടാതെയാണ് ഈ കൊലപാതകം നടത്തിയത്. ഇതിന് പിന്നിലെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കണം. കൊലപാതകത്തിന് മുമ്പേ സോഷ്യൽമീഡിയ ഗ്രൂപ്പുകളിലെ കൊലവിളി സന്ദേശങ്ങളെ കുറിച്ചും അന്വേഷിക്കണം. ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സംഘത്തെ നിയോഗിക്കണം.

നിയോജക മണ്ഡലം പ്രസിഡന്റ്‌ അഡ്വ. കെ. കെ ഷിബു അദ്ധ്യക്ഷത വഹിച്ചു. റിഷി ലാസർ, തബഷീർ മുഴുവഞ്ചേരി, മുനാഷ് പുന്നയൂർ, സൂരജ് കെ. എസ്, സുവീഷ് കാവീട്, ആശിഖ് എ. എൻ, എന്നിവർ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.