mehandi new

പുന്ന നൗഷാദിന്റെ ഭാര്യ ഫെബിന യു ഡി എഫ് സ്ഥാനാർഥി

fairy tale

ചാവക്കാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചാവക്കാട് മുനിസിപ്പാലിറ്റി ആറാം വാർഡ്‌ പുന്നയിൽ യു ഡി എഫ് സ്ഥാനാർഥിയായി കോണ്ഗ്രസ്സിന്റെ രക്തസാക്ഷി പുന്ന നൗഷാദിന്റെ ഭാര്യ ഫെബിന നൗഷാദ് മത്സരിക്കുന്നു. ചാവക്കാട് മണ്ഡലം 129-ാം ബൂത്ത്‌ പ്രസിഡണ്ടായിരുന്ന പുന്ന നൗഷാദ് ആറു വർഷം മുൻപ് എസ് ഡി പി ഐ പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു.

planet fashion

ജൂലൈ 30 ന് പുന്ന സെന്ററിൽ വെച്ചുണ്ടായ എസ് ഡി പി ഐ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വെങ്കിലും 31 ന് രാവിലെ 9 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയും ഉൾപ്പെടെ മൂന്നു മക്കളാണ് നൗഷാദിന്. നഗരസഭയിലെ പതിനഞ്ചോളം വാർഡുകളിൽ യു ഡി എഫ് സ്ഥാനാർഥി നിർണയം പൂർത്തിയായിട്ടുണ്ട്.

Macare 25 mar

Comments are closed.